ബെംഗളൂരു: മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു സിറ്റി പോലീസ്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. വായ്പ എടുക്കുന്നവരെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ ഭീഷണിപ്പെടുത്തുന്ന നിരവധി കേസുകളാണ് സമീപകാലത്ത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനെതിരെ നടപടിയെന്ന നിലയിലാണ് മാർഗനിർദേശങ്ങളെന്ന് ബെംഗളൂരു സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ പറഞ്ഞു.
പുതിയ നിർദേശപ്രകാരം വായ്പ എടുക്കുന്നവരുടെ വീടുകളുടെ ചുമരുകളിൽ മൈക്രോ ഫിനാൻസ് കമ്പനികൾ എഴുതുന്നത് നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ധനകാര്യ ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡനത്തിൽ പരാതിയുള്ള ആളുകൾ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനെ ബന്ധപ്പെടണം. ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന കമ്പനികളുടെ പട്ടിക തയ്യാറാക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.
എല്ലാ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരും അതാത് അധികാര പരിധിയിലെ മൈക്രോ ഫിനാൻസ് കമ്പനി മേധാവികളുമായി മാസത്തിലൊരിക്കലെങ്കിലും കൂടിക്കാഴ്ച നടത്തണം. ആർബിഐ മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പകൾ തിരിച്ചുപിടിക്കുന്ന മൈക്രോ ഫിനാൻസ് കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
TAGS: BENGALURU | MICRO FINANCE
SUMMARY: Police issue guidelines for micro finance firms
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…