ബെംഗളൂരു: എഐ അധിഷ്ഠിത കാമറകൾ വഴി രണ്ടരലക്ഷത്തോളം പ്രതികളെ തിരിച്ചറിഞ്ഞതായി ബെംഗളൂരു സിറ്റി പോലീസ്. കഴിഞ്ഞ 90 ദിവസംകൊണ്ടാണ് ഇത്രയധികം കുറ്റവാളികളെ പോലീസ് തിരിച്ചറിഞ്ഞത്. ഇതിൽ 10 പേരെ അറസ്റ്റ് ചെയ്യ്തു. സേഫ് സിറ്റി പ്രൊജക്ടിന്‍റെ ഭാഗമായാണ് നഗരത്തിലെ വിവിധയിടങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച കാമറകൾ സ്ഥാപിച്ചത്.
ഓരോ ദൃശ്യങ്ങളും കൃത്യമായി പകർത്തി ഇവ പോലീസ് കമാൻഡ് സെന്ററിലേക്ക് അപ്‌ലോഡ് ചെയ്യും. ഇവിടെനിന്ന് ദൃശ്യങ്ങൾ ഫേഷ്യൽ റെകഗ്നിഷൻ സോഫ്റ്റ്‌വെയറിലൂടെ പരിശോധിക്കും. പോലീസിന്‍റെ ക്രിമിനൽ ഡാറ്റാബേസിലെ രേഖകളുമായി ഇവ ഒത്തുനോക്കിയാണ് കുറ്റവാളികളെ കണ്ടെത്തുന്നത്. 7500 കാമറകളാണ് സേഫ് സിറ്റി പദ്ധതിയുടെ ഭാഗമായി ബെംഗളൂരു നഗരത്തിലുടനീളം സ്ഥാപിച്ചത്. ഇതിൽ 1000 കാമറകളാണ് ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയറുകളുമായി ബന്ധിപ്പിച്ചത്.
TAGS: BENGALURU | CITY POLICE
SUMMARY: In crime fight, AI cameras give Bengaluru cops a leg-up
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ്…
കാൻബെറ: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറി ഓസ്‌ട്രേലിയ. നിരോധനം പ്രാബല്യത്തില്‍…
ഡൽഹി: നോർത്ത് ഗോവയിലെ അർപോറയില്‍ സ്ഥിതി ചെയ്യുന്ന ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന റെസ്റ്റോറൻ്റ്-കം-ബാറില്‍ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന്…
കൊച്ചി: മമ്മൂട്ടി-വിനായകൻ കോമ്പിനേഷനില്‍ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് തീയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ് കളങ്കാവല്‍. റിലീസ്…
കൊച്ചി: മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയുടേത് കൊലപാതകം തന്നെ. കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. മദ്യലഹരിയിലാണ് താന്‍…