ബെംഗളൂരു: പൊതുസ്ഥലത്ത് മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നവർക്ക് മുന്മറിയിപ്പുമായി ബെംഗളൂരു സിറ്റി പോലീസ്. പൊതുസ്ഥലങ്ങളിൽ മൊബൈൽ ചാർജ് ചെയ്യുന്നവരുടെ ഡാറ്റ ഹാക്ക് പോകാനുള്ള സാധ്യത കൂടുതലാണെന്ന് പോലീസ് പറഞ്ഞു. ചാർജിംഗ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഡാറ്റ മോഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസും സൈബർ സുരക്ഷാ വിദഗ്ധരും പറഞ്ഞു.
ഹോട്ടലുകളിലും റെയിൽവേ, ബസ് സ്റ്റേഷനുകളിലും റസ്റ്റോറൻ്റുകളിലുമൊക്കെയുള്ള യുഎസ്ബി ചാർജിംഗ് പോർട്ടുകളുടെ ഉപയോഗം പുതിയ തട്ടിപ്പിന്റെ ഭാഗമായിരിക്കുകയാണ്. യുഎസ്ബി പോർട്ടുകൾ വഴി വിവരങ്ങൾ ചോർത്തുന്നത് തട്ടിപ്പുകാരെ സംബന്ധിച്ച് കൂടുതൽ എളുപ്പമാണെന്ന് പോലീസ് പറഞ്ഞു. യുഎസ്ബി പോർട്ടുകൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാനും ഡാറ്റ കൈമാറാനും ഉപയോഗിക്കാം എന്നതാണ് ഇതിന് കാരണം. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ ഓരോരുത്തരും അവരുടെ സ്വകാര്യ ചാർജിംഗ് കേബിളുകൾ ഉപയോഗിക്കാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്.
TAGS: BENGALURU | CITY POLICE
SUMMARY: Cybercriminals target public mobile charging stations to steal data
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന്…
കൊച്ചി: മമ്മൂട്ടി-വിനായകൻ കോമ്പിനേഷനില്‍ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് തീയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ് കളങ്കാവല്‍. റിലീസ്…
കൊച്ചി: മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയുടേത് കൊലപാതകം തന്നെ. കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. മദ്യലഹരിയിലാണ് താന്‍…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണ്‍ സുവര്‍ണ്ണലയ സംഗമം ജനുവരി 18-ാം തീയതി ഷെട്ടിഹള്ളി ദൃശ്യ…
ഡൽഹി: ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്തി യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ്. ഏഷ്യയിൽ…
ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞദിവസം നഗരത്തിലെ കുറഞ്ഞ…