ബെംഗളൂരു: ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ കഴിഞ്ഞ വർഷം 82 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു. നിയമലംഘകരിൽ നിന്നും 80.9 കോടി രൂപയാണ് ട്രാഫിക് പോലീസ് ഈടാക്കിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രം കേസുകൾ 23,574 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി 12 ലക്ഷം വാഹനങ്ങൾ പരിശോധിച്ചു. 201 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെയും 83 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെയും 67 വാട്ടർ ടാങ്കർ ഡ്രൈവർമാർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നഗരത്തിൽ റിപ്പോർട്ട് ചെയ്ത റോഡപകടങ്ങളിൽ 2,575 പേർക്ക് ജീവൻ നഷ്ടമായപ്പോൾ 11,432 പേർക്ക് ഗുരുതരമായി പരുക്കേറ്റു. പുതുവർഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി നടത്തിയ പ്രത്യേക പരിശോധനകളിൽ മാത്രം മദ്യപിച്ച് വാഹനമോടിച്ച 513 പേരെ പിടികൂടി.2024ൽ 4,784 മാരക അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 893 പേർക്ക് ജീവൻ നഷ്ടമായി. കാൽനടയാത്രക്കാരുടെ മരണനിരക്ക് 23.17 ശതമാനം കുറഞ്ഞു. 2024ൽ 233 കാൽനടയാത്രക്കാർക്ക് വിവിധ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതായി ട്രാഫിക് പോലീസ് പറഞ്ഞു.
TAGS: BENGALURU | TRAFFIC VIOLATION
SUMMARY: City traffic police registers 82 lakh violation cases last year
ബെംഗളൂരു: കർണാടകയിലെ ഹാസനിൽ മൂന്ന് വയസ്സുകാരനായ മലയാളി ബാലന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു. കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട്…
ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. സെന്റ് മാര്‍ക്കസ് റോഡിലെ ബാസ്റ്റ്യന്‍…
കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂര്‍ മേഖലയില്‍ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ഗതാഗതം…
കോഴിക്കോട്: ഡിജിറ്റല്‍ തട്ടിപ്പ് നടത്തിയ കേസില്‍ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലി പിടിയില്‍. കോഴിക്കോട് കൊടുവള്ളി…
ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്‌ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ…
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമകള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച…