ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഐ.എ.എസ് അക്കാദമിയില്‍ നിന്നും ആറു പേര് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഭിമാനാര്‍ഹമായ വിജയം നേടി. ഡോ. ജെ. ഭാനുപ്രകാശ് (523), വരുണ്‍. കെ. ഗൗഡ (565), നിഖില്‍ .എം.ആര്(724), തനക.ഡി. ആനന്ദ് (812), ബെന്ദുകുരി മൌര്യ തേജ (856), ജി.ആഞ്ജനേയുലു (934) എന്നിവരാണ് വിജയിച്ചവര്‍. ഒരാള്‍ക്ക് ഐ.എ.എസും, രണ്ട് പേര്‍ക്ക് ഐ.പി.എസും മൂന്നു പേര്‍ക്ക് ഐ ആര് എസ് ലഭിക്കും. നാലു പേര് കര്‍ണാടക സ്വദേശി കളും രണ്ടു പേര് തെലുങ്കന സ്വദേശി കളും ആണ്
2011ല്‍ ആരംഭിച്ച ബാംഗ്ലൂര്‍ കേരളസമാജം ഐ.എ.എസ് അക്കാദമിയില്‍ നിന്നും ഇതുവരെ 161 പേര് വിവിധ സിവില്‍ സര്‍വ്വീസുകളില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് പരിശീലനം നല്‍കുന്നത്. കസ്റ്റംസ് ആന്റ് ഇന്‍ഡയറക്ട് ടാക്സസ് അഡീഷണല്‍ കമ്മീഷണര്‍ പി. ഗോപകുമാറാണ് മുഖ്യ ഉപദേഷ്ടാവ്.
2026-ലെ പരീക്ഷക്കുള്ള പരിശീലനം മെയ് രണ്ടാം വാരം ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക്: 8431414491
<br>
TAGS : KERALA SAMAJAM | CIVIL SERVICE EXAMINATION
SUMMARY: Civil service for six people in Kerala Samajam IAS Academy
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…