ബെംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ട സംഭവത്തിൽ നക്‌സൽ വിരുദ്ധ സേനയുടെ (എഎൻഎഫ്) പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിവിൽ സൊസൈറ്റി സംഘടനയിലെ അംഗങ്ങൾ. കർണാടകയിലെ മാവോയിസ്റ്റുകളുടെ കീഴടങ്ങലും പുനരധിവാസവും സുഗമമാക്കുന്നതിന് സർക്കാർ നിയോഗിച്ച സമിതിയാണ് സിവിൽ സൊസൈറ്റി. വിക്രം ഗൗഡയെ നിയമവിരുദ്ധമായാണ് കൊലപ്പെടുത്തിയതെന്നാണ് ഉയരുന്ന ആരോപണം. വിക്രം കീഴടങ്ങാൻ തയ്യാറായിരുന്നു. എന്നാൽ ഇതിനിടെ പോലീസ് മനപൂർവം ഇയാളെ വെടിവെക്കുകയായിരുന്നുവെന്ന് സംഘടനയിലെ അംഗങ്ങൾ ആരോപിച്ചു.
സംഭവത്തിൽ ഏറ്റുമുട്ടൽ നടന്ന ഹെബ്രി സന്ദർശിച്ച് പ്രദേശവാസികളുമായി സംഘടന അംഗങ്ങൾ സംസാരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിലെ മറ്റ് അംഗങ്ങളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്.
ഗൗഡലു ഗോത്രത്തിൽപ്പെട്ട വിക്രം രണ്ട് പതിറ്റാണ്ട് മുമ്പ് പശ്ചിമഘട്ടത്തിലെ മലനാട് മേഖലയിലുള്ള വനങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചയാളാണ്. പിന്നീട് പോലീസിന്റെ പീഡനം ആരോപിച്ച് വിക്രം ഒളിവിൽ പോയിരുന്നു. മാവോയിസ്റ്റാകുന്നതിന് മുമ്പ് വർഷങ്ങളോളം സാമൂഹിക പ്രവർത്തകനായിരുന്നു വിക്രമെന്ന് സിവിൽ സൊസൈറ്റി അംഗവും എഴുത്തുകാരനുമായ ബഞ്ചഗെരെ ജയപ്രകാശ് പറഞ്ഞു.
നവംബർ 18 തിങ്കളാഴ്ച വൈകീട്ടാണ് പീറ്റെബൈലുവിൽ എഎൻഎഫ് വിക്രം ഗൗഡയെ കൊലപ്പെടുത്തിയത്. മൂന്ന് വീടുകളിൽ റേഷൻ വാങ്ങാൻ നക്സലുകൾ എത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഗ്രാമത്തിൽ എത്തിയത്. വിക്രമും മറ്റുചിലരും പ്രദേശത്ത് പ്രവേശിക്കുന്നത് തങ്ങൾ കണ്ടതായും കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും, ഫലമുണ്ടാകാതെ വന്നതോടെ വെടിവെക്കുകയായിരുന്നു എന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം.
TAGS: KARNATAKA | VIKRAM GOWDA
SUMMARY: Activists call for FIR against cops involved in alleged fake encounter of Maoist
ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ്…
പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആന്ധ്രപ്രദേശിലെ സെരിസെട്ടി സ്വദേശിയും തീര്‍ഥാടകനുമായ രാജേഷ് ഗൗഡ്…
ബെംഗളൂരു: ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ…
ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യമായ പുനരധിവാസ പാക്കേജ് കർണാടക മുഖ്യമന്ത്രി…
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം ആങ്ങാവിളയിലുണ്ടായ അപകടത്തിൽ കായിക്കര കടവിൽ അബി, വക്കം ചാമ്പാവിള…
ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ…