തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാര്‍ ബി ടി, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍ കെ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
സംഭവത്തില്‍ നാവാമുകുന്ദ, മാർ ബേസിൽ സ്‌കൂളുകളോട് വിശദീകരണം തേടും. കായികമേളയുടെ സമാപനത്തിൽ പോയിന്റിനെ ചൊല്ലിയാണ് വാക്കേറ്റം നടന്നത്. നാവാമുകുന്ദ, മാർ ബേസിൽ സ്‌കൂളുകളിലെ അധ്യാപകരും കുട്ടികളുമാണ് പ്രതിഷേധിച്ചത്
ഗ്രൗണ്ടിൽ തുടങ്ങിയ പ്രതിഷേധം സ്റ്റേജിലേക്ക് കടക്കാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടാകുകയായിരുന്നു. സ്‌പോർട്‌സ് സ്‌കൂളിനെ മികച്ച സ്‌കൂളുകളുടെ പട്ടികയിൽ പെടുത്തുകയും രണ്ടാം സ്ഥാനത്തിന്റെ പുരസ്‌കാരം നൽകുകയും ചെയ്തതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്.
<BR>
TAGS : SPORTS MEET
SUMMARY : Clash at closing ceremony of school sports fair; The Education Minister ordered an inquiry
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…