ശ്രീനഗർ: ജമ്മുകാശ്മീരില്‍ സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ വെടിവയ്പ്പില്‍ ഒരു ഭീകരനെ വധിച്ചു. ബുദ്ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. പുല്‍വാമ ജില്ലയിലെ പഖേർപോരയില്‍ നിന്ന് ബുദ്ഗാമിലെ യൂസ്മാർഗിലേക്ക് ഒരു ഭീകരസംഘം നീങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
സ്ഥലത്ത് സൈന്യം നടത്തിയ പരിശോധനയില്‍ എകെ 47 തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെത്തി. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.
SUMMARY: Clash between army and terrorists in Kashmir; one terrorist killed
















