ഇംഫാൽ: മണിപ്പുരിലെ ചുരാചന്ദ്പുരിൽ വീണ്ടും സംഘർഷം. സോമി ഗോത്രവിഭാഗത്തിലെ യുവാക്കളും പോലീസുമാണ് ഏറ്റുമുട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്ത് 24 മണിക്കൂർ തികയും മുമ്പാണ് സംഭവം.
മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി പീസ് ഗ്രൗണ്ട് പരിസരത്ത് സ്ഥാപിച്ച ബോർഡുകളും തോരണങ്ങളും നശിപ്പിച്ചതിന് നിരവധി പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്‌ച്ച വലിയസംഘം യുവാക്കൾ പോലീസ് സ്‌റ്റേഷൻ വളഞ്ഞു. സമാധാനപൂർവം തുടങ്ങിയ പ്രതിഷേധം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങി. കല്ലുകളും വടികളുമായി പ്രതിഷേധക്കാർ സുരക്ഷാഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചുരാചന്ദ്പൂരിലെത്തിയത്. കുക്കി–മെയ്തേയ് വിഭാഗക്കാർ തമ്മിലുണ്ടായ വംശീയ കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ചുരാചന്ദ്പൂർ. 7,300 കോടിയുടെ പദ്ധതികൾ സംസ്ഥാനത്ത് പ്രഖ്യാപിച്ച മോദി, സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമായി മണിപ്പുർ മാറട്ടെയെന്നും ആഹ്വാനം ചെയ്തിരുന്നു
SUMMARY: Clashes again in Manipur
തിരുവനന്തപുരം: ഭരണ-പ്രതിപക്ഷത്തിനെതിരെ നിരവധി വിവാദങ്ങൾ ഉയർന്നുനിൽക്കുന്ന അന്തരീക്ഷത്തില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. വിഎസ് അച്യുതാനന്ദന്‍, മുൻ സ്പീക്കർ പിപി…
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് തിരുവോണനാളില്‍ കാണാതായ 13 കാരൻ വിജിത്തിനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഉസലാംപെട്ടിയില്‍…
ബെംഗളൂരു: നീറ്റ് പിജി പ്രവേശന പരീക്ഷയുടെ കൗൺസലിങ്ങിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 21 വിദ്യാർഥികളുടെ പേരിൽ ബെംഗളൂരു പോലീസ് കേസെടുത്തു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
ബെംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി വ്യോമസേന നടത്തുന്ന എയർ ഷോ സെപ്റ്റംബർ 27-ന് ബന്നിമണ്ഡപത്തിലെ പരേഡ് മൈതാനത്തില്‍ നടക്കും. 27-നു…
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തേരോട്ടം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ നിശ്ചിത 20 ഓവറിൽ 127/ 9എന്ന…