LATEST NEWS

കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം; ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ അക്രമസംഭവങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് സര്‍വകലാശാല അധികാരികള്‍ ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇന്നലെ വൈകുന്നേരം തുടങ്ങിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

സര്‍വകലാശാലയില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകള്‍ ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതോടൊപ്പം, ഹോസ്റ്റലുകളില്‍ താമസിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഉടന്‍ ഹോസ്റ്റലുകള്‍ ഒഴിഞ്ഞുപോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. സമാധാനം പുനസ്ഥാപിക്കാനും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ വ്യക്തമാക്കി.

SUMMARY: Clashes at Calicut University; Campus closed indefinitely

NEWS BUREAU

Recent Posts

തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കുന്ന എട്ട് വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലേക്ക് കോണ്‍ഗ്രസിൻ്റെ നിർദ്ദേശത്തിന് വിരുദ്ധമായി വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന എട്ട് പേരെ പാർട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി…

7 minutes ago

ആര്‍. ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തിരഞ്ഞെടുപ്പ്…

41 minutes ago

ഉത്സവാഘോഷകമ്മിറ്റി രൂപവത്കരിച്ചു

ബെംഗളൂരു: കല്യാൺ നഗർ ഹോറമാവ് അഗ്ര ശ്രീമുത്തപ്പൻ സേവ സമിതി ട്രസ്റ്റിന്റെ ഫെബ്രുവരി 14, 15 തിയ്യതികളിൽ നടക്കുന്ന മുത്തപ്പൻ…

51 minutes ago

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു

തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച്‌ വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ…

2 hours ago

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തില്‍ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ…

3 hours ago

കരുനാഗപ്പള്ളിയില്‍ പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് പൊട്ടിത്തെറിച്ചു; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത…

4 hours ago