ഇസ്‌ലാമാബാദ്: ശനിയാഴ്ച രാത്രി അഫ്ഗാന്‍ – പാക് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍. ഏഴ് പ്രവിശ്യകളിലാണ് കനത്ത ആക്രമണമുണ്ടായത്. പാക് സൈനിക പോസ്റ്റുകളില്‍ താലിബാന്‍ ആക്രമണം നടത്തി. പാകിസ്താന്‍ തങ്ങളുടെ മണ്ണില്‍ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ആക്രമണം.
തിരിച്ചടിച്ചെന്ന് പാക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രാത്രിയിലെ ഓപ്പറേഷനുകളില്‍ നിരവധി പാകിസ്താന്‍ ഔട്ട്പോസ്റ്റുകള്‍ പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. ഡ്യൂറണ്ട് ലൈനിന് കുറുകെയുള്ള രണ്ട് പാക് ഔട്ട്പോസ്റ്റുകള്‍ നശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
അതിര്‍ത്തിയിലെ നിരവധി സ്ഥലങ്ങളില്‍ ഏറ്റുമുട്ടലുകള്‍ നടന്നതായി പാകിസ്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ‘താലിബാന്‍ സൈന്യം നിരവധി അതിര്‍ത്തി പോയിന്റുകളില്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. അതിര്‍ത്തിയിലെ നാല് സ്ഥലങ്ങളില്‍ ഞങ്ങള്‍ തിരിച്ചടിച്ചു. ഞങ്ങളുടെ പ്രദേശത്തേക്ക് താലിബാനില്‍ നിന്നുള്ള ഒരു ആക്രമണവും അനുവദിക്കില്ല.
പാക് സൈന്യം കനത്ത വെടിവെയ്പ് നടത്തി തിരിച്ചടിച്ചു’, ഒരു പാക് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഗാര്‍ഡിയനോട് പ്രതികരിച്ചു. വ്യാഴാഴ്ച അഫ്ഗാന്‍ തലസ്ഥാനത്ത് രണ്ട് സ്‌ഫോടനങ്ങളും തെക്കുകിഴക്കന്‍ അഫ്ഗാനില്‍ ഒരു സ്‌ഫോടനവും റിപ്പോര്‍ട്ട് ചെയ്തു.
SUMMARY: Clashes on Afghan-Pak border; Taliban attack Pakistani military post
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയില്‍ മാറ്റുന്നു. പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്കാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വനിതാ തടവുകാരെ പൂജപ്പുരയിലെ…
കൊച്ചി: ഓപ്പറേഷൻ നുംഖോറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖർ സല്‍മാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നല്‍കും. ഹൈക്കോടതി അനുമതി നല്‍കിയതിന്‍റെ…
ബെംഗളൂരു: ആളിലാത്ത വീട്ടില്‍ നിന്നും 47 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച് അതില്‍ ഒരു ഭാഗം കാമുകിക്ക് നല്‍കിയ കേസില്‍…
പാലക്കാട്: തീവണ്ടിയില്‍ യാത്രചെയ്യുകയായിരുന്ന വയോധികയുടെ മാലപൊട്ടിച്ച് തീവണ്ടിയില്‍നിന്ന് ചാടിയ യുവാവിന് ഗുരുതര പരുക്കേറ്റു. അസം ഫാക്കിരാഗ്രാം സ്വദേശി റോഫിക്കുല്‍ റഹ്മാനാണ്…
കാലിഫോര്‍ണിയ: ഗോഡ്ഫാദറിലെ കേ ആഡംസിനെ അവിസ്മരണീയമാക്കിയ പ്രതിഭയും ഓസ്‌കര്‍ ജേതാവുമായ ഡയാന്‍ കീറ്റണ്‍ (79) അന്തരിച്ചു. കാലിഫോര്‍ണിയയില്‍വെച്ചായിരുന്നു മരണമെന്ന് കുടുംബവക്താവ്…
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബവും പ്രതികളായ മുഡ ഭൂമി ദാന അഴിമതി കേസില്‍ അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി അന്തിമ…