ബെംഗളൂരു: പരീക്ഷയിൽ തോറ്റതിന്റെ ദേഷ്യത്തിൽ ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത് എസ്എസ്എൽസി വിദ്യാർഥി. ഈസ്റ്റ് ബെംഗളൂരുവിലെ തിപ്പസാന്ദ്രയിലാണ് സംഭവം. സംഭവത്തിൽ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പരീക്ഷയില്‍ തന്റെ തുടര്‍ച്ചയായ പരാജയത്തിന് ദൈവങ്ങളെ കുറ്റപ്പെടുത്തിയ വിദ്യാര്‍ഥി ക്ഷേത്രത്തിലെത്തി വിഗ്രഹം തകര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ക്ഷേത്രത്തിലെ പൂജാരിയാണ് തകര്‍ന്ന വിഗ്രഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് വിദ്യാര്‍ഥിയെ കുറിച്ച് സൂചന ലഭിച്ചത്. പിന്നീട് കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറി.
TAGS: BENGALURU | ATTACK
SUMMARY: Class ten student defaces temple idol for failing exam
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…