LATEST NEWS

അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ല; വി ശിവൻകുട്ടി

തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഷെഡ്യൂള്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അവധിക്കാലം കുട്ടികള്‍ ആഘോഷിക്കാനുള്ളതാണ്. മാനസിക സമ്മർദ്ദങ്ങള്‍ ഇല്ലാതെ ആസ്വദിക്കാനുള്ള സമയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അറുപത്തിനാലാമത് കേരള സ്കൂള്‍ കലോത്സവത്തിന്റെ ഷെഡ്യൂള്‍ പ്രകാശനം മന്ത്രി ശിവൻകുട്ടിയും റവന്യു മന്ത്രി കെ രാജനും ചേർന്ന് നിർവഹിച്ചു. 2026 ജനുവരി 14 മുതല്‍ 18 വരെയാണ് കേരള സ്കൂള്‍ കലോത്സവം.

ഇത്തവണ തൃശൂരാണ് കലോത്സവം അരങ്ങേറുന്നത്. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനം ഉള്‍പ്പെടെ 25 വേദികളില്‍ കലാമത്സരങ്ങള്‍ അരങ്ങേറും. ജനുവരി 14ന് രാവിലെ 10 മണിക്ക് പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.

ജനുവരി 18ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ നടൻ മോഹൻലാല്‍ മുഖ്യാതിഥിയായി എത്തും. അനില്‍ ഗോപൻ രൂപകല്‍പ്പന ചെയ്ത, കേരളത്തിന്റെ കലാപൈതൃകവും തൃശ്ശൂരിന്റെ സാംസ്‌കാരിക ചിഹ്നങ്ങളും ഒത്തിണങ്ങിയ ലോഗോയാണ് ഇത്തവണ കലോത്സവത്തിന് മാറ്റുകൂട്ടുന്നത്. മത്സരാർത്ഥികള്‍ക്കും കാണികള്‍ക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് സമയക്രമീകരണം നടത്തിയിട്ടുള്ളതെന്ന് ശിവൻകുട്ടി അറിയിച്ചു.

SUMMARY: Classes will not be allowed during vacations; V Sivankutty

NEWS BUREAU

Recent Posts

പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിക്ക് നാളെ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…

2 hours ago

സന്നിധാനത്തിന് സമീപം തീര്‍ഥാടന പാതയില്‍ കാട്ടാന

പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…

2 hours ago

ഇടുക്കിയില്‍ അനധികൃതമായി നിര്‍മ്മിച്ച ഗ്ലാസ് ബ്രിഡ്ജിന് സ്റ്റോപ്പ് മെമ്മോ നല്‍കി ജില്ല കളക്ടര്‍

ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…

3 hours ago

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…

3 hours ago

ചിത്രപ്രിയ കൊലപാതകം: പെണ്‍കുട്ടിയെ അലന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി

എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…

4 hours ago

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…

5 hours ago