ബെംഗളൂരു: ഇസ്രയേൽ ഗാസയിൽ നടത്തുന്ന മനുഷ്യ കൂട്ടക്കുരുതി ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ശബ്ദിക്കാൻ പോലും കഴിയാതെ ലോക രാഷ്ട്രങ്ങൾ നിശബ്ദരാവുന്നത് ഭീതിദായകമാണെന്നും എം.എം.എ സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ് ഹാജി പറഞ്ഞു. മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമങ്ങളുടെ സമാപന സമ്മേളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായ കൊടുംക്രൂരതയാണവിടെ നടക്കുന്നത്. മനസാക്ഷിയുള്ളവർ മനസുകൊണ്ടെങ്കിലും അതിനെതിരെ നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
മൈസൂർ റോഡിലെ ആസാദ് നഗറിൽ നടന്ന സമാപന സംഗമത്തിൽ ബ്രാഞ്ച് കമ്മിറ്റി പ്രസിഡണ്ട് പി, കെ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ആശിഖ് ദാരിമി ആലപ്പുഴ പ്രവാചക സ്നേഹം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. നമിറ മസ്ജിദ് ഖത്തീബ് ഇബ്രാഹീം മദനി, എം. എം. എ ട്രഷറർ കെ.എച്ച് ഫാറൂഖ്, സെക്രട്ടറി ശംസുദ്ധീൻ കൂടാളി, ആയിശ സ്കൂൾ ചെയർമാൻ എം. വൈ ഹംസത്തുല്ല, അലിക്കോയ സാഹിബ്, ടി.ടി. കെ .തങ്ങൾ, ഇർശാദ് ഖാദിരി തുടങ്ങിയവർ സംസാരിച്ചു. ഹിദായത്തുൽ ഇസ്ലാം വിദ്യാർഥികളുടെ വിവിധ കലാമത്സരങ്ങൾ നടന്നു. സൽമാൻ റഹ്മാനി നേതൃത്വം നൽകി. ബ്രാഞ്ച് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ ഹാജി സ്വാഗതവും ശാഹിദ് മൗലവി നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…