ബെംഗളൂരു: ഗസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമം പൈശാചികമാണെന്നും ഇതിനെതിരെ ലോക മനസാക്ഷി ഉണരണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. കരാറുകൾ ലംഘിച്ച് ഇസ്രയേൽ തുടരുന്ന അക്രമം അഹങ്കാരത്തിൻ്റെതാണെന്നും ലോകം ഒറ്റക്കെട്ടായി രോഷം കൊള്ളണമെന്നും കാന്തപുരം പറഞ്ഞു. പ്രാർത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമെന്നും വിശുദ്ധ മാസത്തിൽ ലോക സമാധാനത്തിനും പലസ്തീൻ്റെ മോചനത്തിനും വേണ്ടി പ്രാർത്ഥികണമെന്നും ബെംഗളൂരുവില്‍ നടന്ന റൂഹാനി ഇജ്തിമയുടെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് കാന്തപുരം പറഞ്ഞു
വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച പരിപാടി പുലർച്ചെ നാല് മണിയോടെ അവസാനിച്ചു. സയ്യിദ് സൈനുദീൻ തങ്ങൾ ദിക്റ് മജ്‌ലിസിനും സമാപന പ്രാർത്ഥനകും നേത്റ്ത്വം നൽകി. ഡോ: മുഹമ്മദ് അബ്ദുൾ ഹകീം അസ്ഹരി, ഡോ: മുഹമ്മദ് അഫ്സലുദീൻ ജുനൈദ് ഹസ്റത് മൗലാന മുഹമ്മദ് ഹാറൂൻ സി.എം ഇബ്രാഹീം , തുടങ്ങിയവർ പ്രസംഗിച്ചു മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ശബീറലി ഹസ്റത് അധ്യക്ഷത വഹിച്ചു. ഉസ്മാൻ ശരീഫ് സ്വാഗവും ജലീൽ ഹാജി നന്ദിയും പറഞ്ഞു.
<br>
TAGS : KANTHAPURAM A P ABOOBACKER MUSLIYAR
SUMMARY : Closing ceremony of the Rouhani Ijtima
ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. രാജ്യാന്തര സഹകരണ കൂട്ടായ്മയായ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടിയില്‍…
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി കേരള സർക്കാർ ഏർപ്പെടുത്തിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നൽകി.…
തിരുവനന്തപുരം: അധിക്ഷേപ പരാമർശത്തില്‍ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. പ്രസംഗത്തില്‍ എസ്‌സി-എസ്.ടി വിഭാഗങ്ങള്‍ക്കെതിരെ നേരിട്ട് പരാമർശമില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി. അഭിഭാഷകർക്ക് ഒപ്പമെത്തിയാണ് ദിവ്യ…
ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 75 ശതമാനം ഹാജര്‍ നിലനിര്‍ത്തണമെന്ന് സിബിഎസ്‌ഇ. 2026ലെ ബോര്‍ഡ് പരീക്ഷയ്ക്ക് യോഗ്യത…
കോഴിക്കോട്: പതങ്കയത്ത് ഒഴുക്കില്‍പെട്ടു കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസം നടത്തിയ തെരച്ചിലിലാണ് മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലന്‍ അഷറഫിന്റെ…