ബെംഗളൂരു: ബെംഗളൂരു വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് ഇത്തവണത്തെ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിയും ധനമന്ത്രിയുമായ സിദ്ധാരാമയ്യ ആണ് 4 ലക്ഷം കോടിയിലിധകം ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ബജറ്റിലെ മൊത്തം ചെലവിടൽ (റവന്യൂ, ക്യാപിറ്റൽ, കടം തിരിച്ചടവ്) നാല് ലക്ഷം കോടി രൂപ മറികടക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റ് 3.71 ലക്ഷം കോടി രൂപയുടേതായിരുന്നു.
വ്യാവസായിക വികസനം, സാമൂഹിക ക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകൾക്കാണ് ബജറ്റിൽ ശ്രദ്ധ നൽകിയിരിക്കുന്നത്. ബെംഗളൂരുവിനെ അടിമുടി മാറ്റിമറിക്കുന്ന 21 വികസന പദ്ധതികൾക്കായി 1,800 രൂപ നീക്കിവെച്ചിട്ടുണ്ട്. കൂടാതെ നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി 3,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കാവേരി ജല വിതരണ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിനായി 550 കോടി രൂപ നീക്കിവെച്ചു. ഇതിന് പുറമെ സബർബൻ റെയിൽ പദ്ധതിക്കായി 8000 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
അതേസമയം ബെംഗളൂരു മെട്രോ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ദീർഘിപ്പിക്കുന്നതിനും ബജറ്റിൽ തീരുമാനമായി. ഇതിന് പുറമെ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 15,000 കോടി രൂപ ചെലവിട്ട് ഹെബ്ബാൾ എസ്റ്റീം മാൾ മുതൽ സിൽക്ക് ബോർഡ് ജംഗ്ഷൻ വരെ തുരങ്കപാത പണിയുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (എസ്ജിഡിപി) 7.4 ശതമാനം നിരക്കിൽ വാർഷിക വളർച്ച രേഖപ്പെടുത്തി. ദേശീയ ജിഡിപി വളർച്ച നിരക്കിനേക്കാൾ മുകളിലാണിത്. കാർഷിക മേഖല 4 ശതമാനം നിരക്കിലും വാർഷിക വളർച്ച രേഖപ്പെടുത്തിയതായി സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. കർണാടക ബജറ്റിലെ മൊത്തം ചെലവ് 4,09,549 കോടി രൂപയാണ്.
ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ
TAGS: KARNATAKA BUDGET
SUMMARY: CM Siddaramiah announces state budget 2025
ബെംഗളുരു: ചിത്രങ്ങളുടെ ഉത്സവമായ ചിത്രസന്തേ (ചിത്രചന്ത) നാലിന് കുമാരകൃപ റോഡിൽ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവര്‍…
ബെംഗളൂരു: ചാമരാജ്നഗര്‍ നഞ്ചേദേവപുര ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടി. ചൊവ്വാഴ്ച രാത്രി 11 ഓടെ വനം വകുപ്പ് ഉുദ്യാഗസ്ഥർ…
ന്യൂഡൽഹി: വൻ വിജയമായ വന്ദേഭാരതിന്റെ മറ്റൊരു രൂപമായ സ്ലീപ്പർ ട്രെയിനിന്റെ അന്തിമ അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ…
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന…
ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്ത…