കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍. നമ്പരില്ലാത്ത കാറില്‍ സഞ്ചരിച്ച അഞ്ചുപേരാണ് ഇന്നലെ രാത്രിയില്‍ പിടിയിലായത്. മലപ്പുറം സ്വദേശികളെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം വിശദമായ അന്വേഷണത്തില്‍ ഇവര്‍ ഇവൻ്റ് മാനേജ്മെൻ്റ് ജീവനക്കാരാണെന്ന് പോലീസ് കണ്ടെത്തി. വേഗത്തില്‍ പോകാൻ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ വന്നതെന്നാണ് പോലീസ് നിഗമനം. കാറില്‍ നിന്ന് വാക്കിടോക്കിയും പോലീസ് കണ്ടെത്തിയിരുന്നു. വാക്കി ടോക്കി ഇവൻ്റ് മാനേജ്മെൻ്റ് സംഘത്തിൻ്റേതെന്നും പോലീസ് കണ്ടെത്തി. അറസ്റ്റിലായ യുവാക്കളെ പിന്നീട് പോലീസ് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.
SUMMARY: CM’s convoy was followed in a car without number plates; 5 people arrested
ബെലെം : ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ സിഒപി30 കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന വേദിയിൽ തീപിടിത്തം. വേദിയിൽ നിന്ന് പ്രതിനിധികളെ ഒഴിപ്പിച്ചു.…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് വൈകിട്ട് 3ന് അവസാനിക്കും.നിർദ്ദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ…
ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം. ഏർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ് . നിരോധനം…
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി അൻവറിന്റെ വീട്ടിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂർ ഒതായിലെ…
തൃശൂർ: തൃശൂരിൽ ഗുണ്ടാ സംഘം തീയറ്റർ നടത്തിപ്പുകാരനെ കുത്തി. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനാണ് കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുന്നിൽ…
ബെംഗളൂരു: 43 കിലോ മാന്‍ ഇറച്ചിയുമായി രണ്ടു പേരെ വനംവകുപ്പിന്റെ മൊബൈല്‍ സ്ക്വാഡ് പിടികൂടി. ദൊഡിണ്ടുവാടി ഗ്രാമത്തിലെ മഹാദേവ, കിരണ്‍…