LATEST NEWS

റെയിൽവേയിൽ കോച്ച് അറ്റൻഡന്റ്; യോഗ്യതയിൽ മാറ്റം, ഇനി പ്ലസ് ടുവും ഐടിഐയും നിർബന്ധം

ന്യൂഡൽഹി: റെയിൽവേയിൽ കോച്ച് അറ്റൻഡന്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ കുറഞ്ഞ യോഗ്യത ഇനി മുതൽ പ്ലസ് ടു ആയിരിക്കും. നേരത്തെ പത്താം ക്ലാസ് ആയിരുന്നു യോഗ്യത. പുതിയ മാനദണ്ഡപ്രകാരം പ്ലസ് ടുവിനൊപ്പം ഹൗസ് കീപ്പിങ്ങിൽ മൂന്ന് മാസത്തെ പരിശീലനവും ഐടിഐ സർട്ടിഫിക്കറ്റും ഉള്ളവർക്കായിരിക്കും മുൻഗണന.

റെയിൽവേ നേരിട്ടല്ല ഈ റിക്രൂട്ട്മെന്റ് നടത്തുന്നത്, പകരം സ്വകാര്യ ഏജൻസികൾ വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് അടക്കമുള്ള അത്യാധുനിക ട്രെയിനുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഈ നടപടി.  കോച്ചുകളിലെ ലൈറ്റുകൾ, സീറ്റ് ബെൽറ്റുകൾ തുടങ്ങിയവയിലുണ്ടാകുന്ന ചെറിയ സാങ്കേതിക തകരാറുകൾ വേഗത്തിൽ പരിഹരിക്കാൻ സാങ്കേതിക പരിജ്ഞാനമുള്ളവർ എത്തുന്നത് ഗുണകരമാകുമെന്നാണ് റെയില്‍വെയുടെ വിലയിരുത്തല്‍.
SUMMARY: Coach attendant in Railways; Change in qualification, now Plus Two and ITI mandatory

NEWS DESK

Recent Posts

ലോണ്‍ ആപ്പ് സംഘത്തിന്‍റെ ഭീഷണി; കാണാതായ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…

10 minutes ago

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 21 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…

52 minutes ago

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം: അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…

2 hours ago

കുംഭമേള വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണി; പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…

2 hours ago

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

3 hours ago

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…

5 hours ago