ബെംഗളൂരു: നഗരത്തിൽ ചായ, കാപ്പി എന്നിവയ്ക്ക് വില വർധിച്ചേക്കും. കർണാടക മിൽക്ക് ഫെഡറേഷൻ നന്ദിനി പാലിൻ്റെ വില വർധിപ്പിച്ചതോടെയാണിത്. നഗരത്തിലുടനീളമുള്ള ഹോട്ടലുകളിൽ കാപ്പി, ചായ, മറ്റ് പാൽ ഉൽപന്നങ്ങൾ എന്നിവയുടെ വില വർധനവിന് ബ്രുഹത് ബെംഗളൂരു സിറ്റി ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ സർക്കാറിനോടും ബിബിഎംപിയോടും അനുമതി തേടിയിട്ടുണ്ട്.
പാൽ വില വർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം ഹോട്ടൽ ഉടമകൾക്ക് കനത്ത പ്രത്യാഘാതമാണ് ഉണ്ടാക്കിയതെന്ന് ബിബിഎച്ച്എ പ്രസിഡൻ്റ് പി. സി. റാവു പറഞ്ഞു. പാലിൻ്റെ വിലക്കയറ്റം ഹോട്ടൽ വ്യവസായത്തിന് നഷ്ടമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വില വർധനയുടെ കാര്യത്തിൽ സർക്കാരുമായി ഉടൻ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU UPDATES | PRICE HIKE
SUMMARY: Coffee and tea to get costlier in bengaluru
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…