ബെംഗളൂരു: കർണാടകയിലെ വടക്കൻമേഖലകളില്‍ താപനില ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് തണുപ്പ് രൂക്ഷമായി. കലബുറഗി, ബീദർ, വിജയപുര, ബെളഗാവി, ബാഗൽകോട്ട്, ഹാവേരി, യാദ്ഗിർ, ധാർവാഡ്, കൊപ്പാൾ എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയപുര ജില്ലയിലാണ് തണുപ്പ് ഏറ്റവും രൂക്ഷമായത്. ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞതാപനില ഏഴ് ഡിഗ്രി സെൽഷ്യസാണ്. പത്തുവർഷത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണിത്.
ബെംഗളൂരുവടക്കം മറ്റിടങ്ങളിലും താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അടുത്തദിവസങ്ങളിൽ ഇത് ആറുഡിഗ്രിയായി കുറയുമെന്നും ശീതക്കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. ബെംഗളൂരുവിലും ശീതക്കാറ്റുവീശുന്നുണ്ട്. ബെംഗളൂരുവില താപനില 14 ഡിഗ്രിയായി കുറഞ്ഞിട്ടുണ്ട്. ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും തണുപ്പിൽനിന്ന് രക്ഷനേടാൻപറ്റുന്ന വസ്ത്രംധരിച്ചുവേണം പുറത്തിറങ്ങാനെന്നും സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
മൂടൽമഞ്ഞ് ബെംഗളൂരുവിലൂടെയുള്ള വിമാനസർവീസുകളെയും ബാധിച്ചിട്ടുണ്ട്. രാവിലെയുള്ള സർവീസുകളാണ് വൈകുന്നത്. മുടൽ മഞ്ഞിൽ റൺവേ ദൃശ്യമാകാത്തതിനാൽ ബെംഗളൂരു വിമാനത്താ വളത്തിൽ ഇന്നലെ രാവിലെ 48 വിമാനങ്ങൾ വൈകി. പുലർച്ചെ 4.14 നും രാവിലെ 10.30 നും ഇട യിലാണു വിമാനങ്ങൾ വൈകിയ ത്. ഇതിൽ 2 രാജ്യാന്തര വിമാനങ്ങളും ബാക്കി ആഭ്യന്തര വിമാനങ്ങളുമായിരുന്നു.
SUMMARY: Cold wave grips Karnataka; Orange alert in nine districts
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…
കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…
ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23,…