LATEST NEWS

ശൈത്യ തരംഗം; കടുത്ത തണുപ്പിന് സാധ്യത, കര്‍ണാടകയിലെ 4 ജില്ലകളിൽ യെലോ അലർട്ട്

ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില സാധാരണയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെ താഴെയാകാൻ സാധ്യതയുണ്ടെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) മുന്നറിയിപ്പ് നൽകി. ഇതേ തുടര്‍ന്നു ബീദർ, കലബുറഗി, റായിച്ചൂർ, യാദ്ഗിർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാ പിച്ചു. ബീദറിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 5.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

കലബുറഗി- 7.5, വിജയപുര-6.9, ബെളഗാവി – 6.4, ധാർവാഡ്-6.7 എന്നിങ്ങനെയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ബെംഗളുരുവിലെ കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസാണ്.

രാത്രിയും പുലർച്ചെയും ശൈത്യതരംഗം നേരിടാൻ വേണ്ട മുൻകരുതൽ സ്വീകരിക്കാനും അധികൃതർ നിർദേശം നൽകി. കൂടാതെ പശ്ചിമഘട്ട മേഖലയായ മലനാട് ജില്ലകൾ 22 വരെ തണുത്തുവിറയ്ക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
SUMMARY: Severe cold likely, yellow alert in 4 districts of Karnataka

NEWS DESK

Recent Posts

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; രാം നാരായണിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കും

തൃശൂർ: വാളയാറില്‍ അതിഥി തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ രാം നാരായണിന്റെ കുടുംബത്തിനൊപ്പമാണെന്ന് റവന്യൂ മന്ത്രി കെ…

48 minutes ago

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ

കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം…

2 hours ago

‘പൊതുജനങ്ങളോട് മാന്യമായി പെരുമാറണം’: എംവിഡി ഉദ്യോഗസ്ഥരോട് കെ.ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ്…

3 hours ago

ആര്യയ്ക്കും സച്ചിനും വീണ്ടും കുരുക്ക്; കെഎസ്‌ആര്‍ടിസി ഡ്രൈവറെ തടഞ്ഞ സംഭവത്തില്‍ നോട്ടീസ്

തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച്‌ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

4 hours ago

അവയവദാനത്തിലൂടെ ഷിബു അഞ്ചുപേര്‍ക്ക് പുതുജീവനേകും; ഹൃദയവുമായി എയര്‍ ആംബുലൻസ് എറണാകുളത്തേക്ക്

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയവുമായി…

4 hours ago

ഷൈൻ ടോം ചാക്കോയ്ക്ക് ആശ്വാസം; ലഹരിമരുന്ന് കേസില്‍ ഫോറൻസിക് റിപ്പോര്‍ട്ട്‌ പുറത്ത്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…

5 hours ago