കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. യാത്രയയപ്പ് സംഘടിപ്പിച്ചത് ഞാനല്ല. സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗത്തിലാണ് പി പി ദിവ്യ എത്തിയത്. നവീന്‍ ബാബുവിന്റെ കുടുംബത്തോട് ക്ഷമചോദിച്ച് എഴുതിയ കത്ത് തന്റെ കുറ്റസമ്മതമായി കാണരുതെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
എന്ത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നവീന്‍ ബാബുവിന്റെ മരണത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയിലെ പരാമര്‍ശങ്ങള്‍ക്കെതിരായാണ് കലക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. കലക്ടര്‍ വിളിച്ചതിനെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ദിവ്യ വാദിക്കുന്നത്.
TAGS : PP DIVYA | KANNUR COLLECTOR
SUMMARY : The collector rejected PP Divya’s claim that she had come to the program on invitation
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…