Categories: TOP NEWS

എയ്‌റോസ്‌പേസ് എഞ്ചിനീയറുടെ മരണം; മലയാളിയായ കോളേജ് പ്രൊഫസർ വിവാഹാഭ്യർത്ഥന നിരസിച്ചതിനാലെന്ന് പോലീസ്

ബെംഗളൂരു: കർണാടക സ്വദേശിനിയായ എയ്‌റോസ്‌പേസ് എഞ്ചിനീയർ പഞ്ചാബിലെ സ്വകാര്യ കോളേജിൽ ജീവനൊടുക്കിയ സംഭവത്തിൽ പുതിയ വഴിതിരിവ്. കോളേജ് പ്രൊഫസർ ആയിരുന്ന മലയാളി യുവാവുമായുള്ള അടുപ്പമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ധർമസ്ഥല സ്വദേശിനിയായ അകാൻക്ഷ എസ് ആണ് പഞ്ചാബിലെ പഗ്‌വാരയിലുള്ള ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ ജീവനൊടുക്കിയത്. ജർമ്മനിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനായി മുൻപായി ചില അക്കാദമിക് രേഖകൾ വാങ്ങാനാണ് ആകാൻക്ഷ കോളേജിലേക്ക് പോയത്. തുടർന്ന് കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

കോട്ടയം സ്വദേശിയും രണ്ട് കുട്ടികളുടെ പിതാവുമായ ബിജിൽ മാത്യു എന്ന പ്രൊഫസറുമായി ആകാൻക്ഷയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. മാത്യു വിവാഹം കഴിക്കാൻ വിസമ്മതിച്ചപ്പോൾ, അകാൻക്ഷ അയാളുമായി തർക്കത്തിലേർപ്പെടുകയും പിന്നീട് കോളേജ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പഞ്ചാബിലെ ജലന്ധർ പോലീസ് സ്റ്റേഷനിൽ നിജിൽ മാത്യുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹിയിൽ സ്‌പൈസ് ജെറ്റ് എയ്‌റോസ്‌പേസിൽ ജീവനക്കാരിയായിരുന്നു ആകാൻക്ഷ.

TAGS: KARNATAKA | DEATH
SUMMARY: Aerospace engineer Akanksha commited suicide after professor refused marriage proposal

 

Savre Digital

Recent Posts

ഇന്ത്യന്‍ പരസ്യകലയുടെ ആചാര്യന്‍ പീയുഷ് പാണ്ഡെ അന്തരിച്ചു

മുംബൈ: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫെവിക്കോള്‍,…

59 minutes ago

ഇടിവുകള്‍ക്ക് പിന്നാലെ ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: സ്വർണ വില തുടർച്ചയായി ഇടിഞ്ഞതിനു ശേഷം ഇന്ന് ഉയർന്നിരിക്കുന്നു. റെക്കോർഡ് വിലക്കയറ്റത്തില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ്. രാജ്യാന്തര…

2 hours ago

ഡിആർഡിഒ ഓണാഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: 38-ാമത് ഡിആർഡിഒ ഓണാഘോഷങ്ങൾക്ക് സിവി രാമൻ നഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ നാളെ തുടക്കമാകും. വൈകുന്നേരം 5.30 ന്…

2 hours ago

മോഹൻലാലിൻ്റെ ആനക്കൊമ്പ് കേസ്; നിയമവിധേയമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടൻ മോഹൻലാല്‍ ആനക്കൊമ്പ് കൈവശം വച്ച സംഭവം നിയമവിധേയമാക്കിക്കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ്…

3 hours ago

സിപിഎം നേതാവ് പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ…

4 hours ago

പിഎം ശ്രീ; സിപിഐഎം കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ

തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ…

4 hours ago