Categories: KARNATAKATOP NEWS

കോളേജ് വിദ്യാർഥിനി ട്രെയിനിന് മുമ്പിലേക്ക് ചാടി ജീവനൊടുക്കി

ബെംഗളൂരു: കോളേജ് വിദ്യാർഥിനി ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി. മാണ്ഡ്യ ബണ്ടിഗൗഡ ലേഔട്ടിന് സമീപം ശനിയാഴ്ചയാണ് സംഭവം. മാണ്ഡ്യ ആംഡ് റിസർവ് പോലീസിലെ എഎസ്ഐ പാഷയുടെ മകൾ സുഹാന (19) ആണ് മരിച്ചത്. മൈസൂരുവിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിഎ വിദ്യാർഥിനിയായിരുന്നു സുഹാന.

ശനിയാഴ്ച വൈകീട്ട് പതിവുപോലെ കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ സുഹാന സ്കൂട്ടി എടുത്ത് ബണ്ടിഗൗഡ ലേഔട്ടിലേക്ക് പോയി. ഇവിടെ വെച്ച്, ചാമുണ്ടി എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ മാണ്ഡ്യ പോലീസ് കേസെടുത്തു.

TAGS: BENGALURU | DEATH
SUMMARY: College student dies of suicide after jumping infront of moving train

Savre Digital

Recent Posts

ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്തു; നാല് അധ്യാപകർക്ക് നോട്ടീസ്

ബെംഗളൂരു : ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത അധ്യാപകര്‍ക്ക് നോട്ടീസ്. ബീദറിലെ നാല് അധ്യാപകര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് ഔറാദിലെ ബ്ലോക്ക്…

5 minutes ago

പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കൈക്കൂലി; പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

ബെംഗളുരു: പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നു ബെലന്തൂർ എസ്ഐയ്ക്കും കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തു. ബെലന്തൂർ എസ്ഐ…

12 minutes ago

പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28ന് ഉഡുപ്പി ക്ഷേത്രം സന്ദര്‍ശിക്കും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28ന് ഉഡുപ്പിയിലെ പ്രശസ്തമായ ശ്രീകൃഷ്ണ മഠം സന്ദർശിക്കുമെന്ന് ക്ഷേത്ര വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 12നു…

39 minutes ago

കൈരളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ ടിസി പാളയയുടെ ഓണാഘോഷ പരിപാടികള്‍ക്ക് കേരളപ്പിറവി ദിനത്തോടനമായ നാളെ തുടക്കമാകും. ഒരു മാസം നീണ്ടുനില്‍ക്കുന്ന…

58 minutes ago

പ്രകാശ് രാജിന് കന്നഡ രാജ്യോത്സവ പുരസ്കാരം

ബെംഗളൂരു: കർണാടക സംസ്ഥാനപിറവി ആഘോഷമായ കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി നൽകുന്ന കന്നഡ രാജ്യോത്സവ പുരസ്കാരത്തിന് നടന്‍ പ്രകാശ് രാജ് അടക്കം…

1 hour ago

സി.ബി.എസ്.ഇ: പത്ത്, 12 ക്ലാസ് പരീക്ഷ ഫെബ്രു 17 മുതല്‍

ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…

10 hours ago