LATEST NEWS

മിനിവാന്‍ സ്‌കൂട്ടറിലിടിച്ച്‌ കോളജ് വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മിനിവാന്‍ സ്‌കൂട്ടറിലിടിച്ച്‌ കോളജ് വിദ്യാര്‍ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂര്‍ സ്വദേശി വഫ ഫാത്തിമയാണ് (19) മരിച്ചത്. കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫയുടെ സ്‌കൂട്ടറിലേക്ക് എതിര്‍ ദിശയില്‍ നിന്നു വന്ന മിനിവാന്‍ ഇടിക്കുകയായിരുന്നു.

പരീക്ഷയ്ക്കായി കോളജിലേക്ക് സ്‌കൂട്ടറില്‍ പോകവേയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടന്നുവന്ന് സ്‌കൂട്ടറിലിടിച്ച മിനിവാന്‍ അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോഴിക്കോട് പ്രൊവിഡന്‍സ് വനിതാ കോളജിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് വഫ.

SUMMARY: College student dies after minivan hits scooter

NEWS BUREAU

Recent Posts

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…

31 minutes ago

ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…

47 minutes ago

ബാബ സിദ്ദിഖി വധക്കേസ്: മുഖ്യപ്രതി അൻമോല്‍ ബിഷ്ണോയിയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു

ഡൽഹി: മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതികളിലൊരാളും അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനുമായ അൻമോല്‍…

2 hours ago

മകളെ ബലാല്‍സംഗം ചെയ്ത കേസില്‍ പിതാവിന് 178 വര്‍ഷം കഠിന തടവ്

മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ…

3 hours ago

സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2…

3 hours ago

നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ

പട്‌ന: ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നിയമസഭാ കക്ഷി നേതാവായി ബിഹാര്‍ മുഖ്യമന്ത്രിയായി നിയുക്ത നിതീഷ് കുമാറിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ബുധനാഴ്ച…

4 hours ago