കൊച്ചി: കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ഥിനി മാങ്കുളം സ്വദേശിനി നന്ദന ഹരി (19) ആണു മരിച്ചത്. ഹോസ്റ്റലിലെ മറ്റ് കുട്ടികള്‍ സ്റ്റഡി ലീവുമായി ബന്ധപ്പെട്ട് വീടുകളിലേക്ക് പോയിരുന്നു.
തുടർന്ന് ഇന്ന് റൂംമേറ്റ് അവിടെയെത്തുകയും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പോലീസെത്തി വാതില്‍ ചവിട്ടിത്തുറന്നാണ് മൃതദേഹം പുറത്തെത്തിച്ചത്. കോളേജ് ക്യാമ്പസിനകത്ത് തന്നെയാണ് ഹോസ്റ്റല്‍ കെട്ടിടവും സ്ഥിതി ചെയ്യുന്നത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
SUMMARY: College student found dead in hostel
ആലപ്പുഴ: കനോയിംഗ് - കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥര്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡ് ഇത്തിപ്പമ്പിൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു. ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച് നോട്ടീസിന്…
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമെന്ന്…
കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്‍റെ കുടുംഹത്തെയും കുറിച്ച്…
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഞായറാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന…
തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ്…