ബെംഗളൂരു: ബിഎസ്എൻഎൽ മൊബൈൽ ടവറിൽ നിന്ന് ഇരുമ്പ് വടി വീണ് കോളേജ് വിദ്യാർഥിനിക്ക് പരുക്ക്. കലബുർഗി ചിറ്റാപൂർ താലൂക്കിലെ ലഡ്‌ലാപുര ഗ്രാമത്തിലാണ് സംഭവം. സുമ മൽക്കണ്ടിക്കാണ് (19) പരുക്കേറ്റത്. സുമ വീടിനു മുമ്പിൽ നിൽകുമ്പോൾ ടവറിൽ നിന്ന് ഇരുമ്പ് വടി താഴേക്ക് വീഴുകയായിരുന്നു.
ഇതേത്തുടർന്ന് ബിഎസ്എൻഎൽ ജീവനക്കാരായ ഡി.എം ഫണി പ്രസാദ്, ഡിജിഎം അനന്ത്റാം ചൗധരി, എജിഎം ഗിരീഷ് മൂലഭാരതി, ജെടിഒ മുഹമ്മദ് ജാഫർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മൊബൈൽ ടവർ പ്രവർത്തനരഹിതമായതിനാൽ ഉദ്യോഗസ്ഥർ കാര്യമായി ഇവിടെ ശ്രദ്ധിച്ചിരുന്നില്ല.
ബിഎസ്എൻഎൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് വിദ്യാർഥിനിയുടെ മാതാപിതാക്കൾ ആരോപിച്ചു. ടവറിന്റെ ശോചനീയാവസ്ഥയെ കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന് നാട്ടുകാരും ആരോപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…
ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന,…
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…
മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…
ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…