LATEST NEWS

വീട്ടില്‍ വിളിച്ചുവരുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ കോളേജ് അധ്യാപകനെതിരെ കേസ്

ബെംഗളൂരു: വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കോളേജ് അധ്യാപകനെതിരെ കേസെടുത്തു. ബി.സി.എ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ബെംഗളൂരുവിലെ സ്വകാര്യ കോളജ് വകുപ്പ് മേധാവി സഞ്ജീവ് കുമാര്‍ മൊണ്ടലിനെതിരെയാണ് കേസെടുത്തത്.

വിദ്യാര്‍ഥിനിയെ മൊണ്ടല്‍ തന്റെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. തന്റെ കുടുംബം അവിടെ ഉണ്ടാകുമെന്ന് അധ്യാപകന്‍ പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിയപ്പോള്‍ സഞ്ജീവ് കുമാര്‍ ഒറ്റക്കായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയില്‍ തിലക്‌നഗര്‍ പോലീസ് ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം മൊണ്ടലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും കേസില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
SUMMARY: College teacher in Bengaluru booked for calling student to his house and raping her

WEB DESK

Recent Posts

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…

1 minute ago

വൃക്ഷത്തൈകള്‍ നട്ടു

ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…

8 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: വടകര പുറമേരി കൂവേരി കുഞ്ഞികൃഷ്ണക്കുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര എന്‍ ആര്‍ ലേ ഔട്ടിലായിരുന്നു താമസം. ദീര്‍ഘകാലം…

1 hour ago

താമരശ്ശേരി ഫ്രഷ്കട്ട് സമരം; ഒരാള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് സമരത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂടത്തായി പുവ്വോട്ടില്‍ റസാഖിനെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ…

1 hour ago

കൊച്ചിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ ജഡം; കൊലപാതകമെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം ഇന്ന്…

2 hours ago

തോരാമഴ; വിയറ്റ്‌നാമിൽ പ്രളയം, 41 മരണം

ഹാനോയ്‌ : വിയറ്റ്‌നാമിൽ ഇടതടവില്ലാതെ തുടരുന്ന മഴയിൽ മരിച്ചത് 41 പേർ. കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ വൻനാശം. മധ്യ വിയറ്റ്‌നാമിലാണ്‌ മഴ കൂടുതൽ…

2 hours ago