Categories: TAMILNADUTOP NEWS

പൂക്കളുടെ വർണോത്സവം; ഊട്ടി പുഷ്പമേള മെയ് 16 മുതൽ

നിലമ്പൂര്‍: തെക്കേ ഇന്ത്യയിലെ ഏറ്റവുംവലിയ പുഷ്‌പോത്സവത്തിന് ഊട്ടിയില്‍ മേയ് 16-ന് തുടക്കമാകും.21 വരെ ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡനിലാണ് മേള നടക്കുന്നത്. 127-ാമത് പുഷ്പമേളയാണ് ഈ വര്‍ഷം നടക്കുന്നത്. ഇത്തവണത്തെ മേളയിൽ 50,000-ലധികം പുഷ്പചക്രങ്ങളും അഞ്ച് ലക്ഷത്തിലേറെ തൈകളും പ്രദർശനത്തിനെത്തും. പുഷ്പമേളയോടനുബന്ധിച്ച് നടക്കുന്ന മറ്റ് സസ്യശാസ്ത്ര പ്രദർശനങ്ങളുടെ തീയതികളും പ്രഖ്യാപിച്ചു.

▪️ മെയ് 3 മുതൽ 5 വരെ കോട്ടഗിരിയിലെ നെഹ്‌റു പാർക്കിൽ 13-ാമത് വെജിറ്റബിൾ ഷോ നടക്കും.
▪️ മെയ് 9 മുതൽ ഗൂഡല്ലൂരിൽ മൂന്ന് ദിവസത്തെ സുഗന്ധവ്യഞ്ജന പ്രദർശനവും ഉണ്ടാകും.
▪️ ഊട്ടിയിലെ ഗവൺമെന്റ് റോസ് ഗാർഡനിൽ മെയ് 10 മുതൽ 12 വരെ 20-ാമത് റോസ് ഷോ നടക്കും.
▪️ മെയ് 23 മുതൽ 26 വരെ കൂനൂരിലെ സിംസ് പാർക്കിൽ 65-ാമത് പഴമേളയും, മെയ് 31 മുതൽ ജൂൺ 1 വരെ ഗവൺമെന്റ് കട്ടേരി പാർക്കിൽ ആദ്യത്തെ തോട്ടവിള പ്രദർശനവും നടക്കും.

 

ടിക്കറ്റ് ലഭിക്കാന്‍
• Horticulture online ticket booking.com ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കാനാവില്ല.
•പ്രദർശന വേദികളിൽ എത്തി നേരിട്ട് ടിക്കറ്റ് എടുക്കാനും സാധിക്കും
നിരക്കുകൾ
• മുതിർന്നവർ: 100 രൂപ
• 5-10 വയസ്സുള്ള കുട്ടികൾ: 50 രൂപ
• സ്റ്റിൽ ക്യാമറ: 50 രൂപ
• വീഡിയോ ക്യാമറ: 100 രൂപ
• ഫോട്ടോഷൂട്ട്: 5000 രൂപ
<BR>
TAGS : OOTY FLOWER SHOW
SUMMARY : Color Festival of Flowers; Ooty Flower Festival from May 16
Savre Digital

Recent Posts

സ്വര്‍ണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ്…

29 minutes ago

കാസറഗോഡ് 16 വയസുകാരനെ പീഡിപ്പിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

കാസറഗോഡ്: കാസറഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് 16 വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കിണാശേരി സ്വദേശി…

1 hour ago

നടി ദിഷ പഠാണിയുടെ വീടിനു ​നേരെ വെടിയുതിർത്ത രണ്ടു പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്നൗ: നടി ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യു.പിയിലെ ഗാസിയാബാദിലാണ്…

2 hours ago

വിവാദങ്ങൾക്കിടെ ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: വിവാദങ്ങൾക്കിടെ ശബരിമലയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുലർച്ചെ അ‌ഞ്ചിന് നട തുറന്നപ്പോൾ ദർശനം നടത്തുകയായിരുന്നു. പമ്പയിൽ…

2 hours ago

അമീബിക് മസ്തിഷ്‌ക ജ്വരം: 11കാരിയ്ക്ക് രോഗമുക്തി

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന 11കാരിയ്ക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടി ആശുപത്രി വിട്ടു. കുട്ടി…

2 hours ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

2 hours ago