ബെംഗളൂരു: സവർക്കർക്കെതിരായ പരാമർശത്തിൽ കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെതിരെ പരാതി. ബജ്‌റംഗ്ദൾ പ്രവർത്തകൻ തേജസ് ഗൗഡയാണ് ബെംഗളൂരു പോലീസിൽ പരാതി നൽകിയത്. സവർക്കർ നോൺ വെജിറ്റേറിയൻ ആണെന്നും, ഗോവധം നടപ്പാക്കിയിരുന്നുവെന്നും മന്ത്രി പൊതുവേദിയിൽ പറഞ്ഞിരുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.
എന്നാൽ മന്ത്രിയായിരിക്കെ പൊതുപരിപാടികളിൽ ഇത്തരം പരാമർശങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് തേജസ് ഗൗഡ പരാതിയിൽ ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഗൗഡ പറഞ്ഞു. ആരോഗ്യമന്ത്രി എന്ന നിലയിൽ ഉത്തരവാദിത്തമുള്ള സ്ഥാനമാണ് അദ്ദേഹം വഹിക്കുന്നത്.
മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴോ പരസ്യമായി സംസാരിക്കുമ്പോഴോ അദ്ദേഹം ശ്രദ്ധിക്കണം. സവർക്കറെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ സമീപകാല പ്രസ്താവന അനുചിതമാണ്. ബ്രാഹ്മണനായിരുന്നിട്ടും സവർക്കർ ബീഫ് കഴിച്ചുവെന്ന മന്ത്രിയുടെ പരാമർശം പ്രത്യേക മതവിഭാഗത്തിന് എതിരാണെന്നും പരാതിയിൽ പറഞ്ഞു.
TAGS: KARNATAKA | BOOKED
SUMMARY: Case Filed Against Karnataka Minister Over Beef Remark On VD Savarkar
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു.…
പാലക്കാട്: കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന് മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ചെറുവശ്ശേരി പള്ളിയാലില്‍…
ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും…
മുംബൈ: ആദ്യകാല ബോളിവുഡ് നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍…
ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) കർണാടക ഗവൺമെന്റ് പ്രൈവറ്റ്…
ചെന്നൈ: നായയുടെ കടിയേറ്റ യുവാവ് മാസങ്ങൾക്ക് ശേഷം പേവിഷ ബാധയെ തുടർന്ന് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി അയ്യപ്പൻ (31)…