ബെംഗളൂരു: കൊടവ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതായി ആരോപിച്ച് കൊടവ നാഷണൽ കൗൺസിൽ (സിഎൻസി) പ്രസിഡന്റ് നന്ദിനേദ നച്ചപ്പയ്‌ക്കെതിരെ പരാതി. കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും ക്രമസമാധാനം തകർക്കാനും നച്ചപ്പ ശ്രമിക്കുന്നതായി മറ്റൊരു സംഘടന നൽകിയ പരാതിയിൽ ആരോപിച്ചു. മാണ്ഡ്യ പോലീസ് സൂപ്രണ്ടിനാണ് പരാതി നൽകിയത്.
കർണാടക എവിടെ ആണെന്ന് അറിയില്ലന്ന പരാമർശത്തിന് പിന്നാലെ നടി രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്ന കോൺഗ്രസ് എംഎൽഎ രവി കുമാർ ഗൗഡ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് നടിക്ക് പിന്തുണ അറിയിച്ച് നച്ചപ്പ രംഗത്തെത്തിയത്. കൊടവ സമുദായത്തിൽ നിന്നുള്ള നടിയുടെ സംരക്ഷണത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊടവ ദേശീയ കൗൺസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ബെംഗളൂരുവിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് താരത്തെ ക്ഷണിച്ചതിനു പിന്നാലെയാണ് സംഭവം. ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ക്ഷണിച്ചപ്പോൾ കർണാടക എവിടെയാണെന്ന് അറിയാത്ത പോലെയാണ് നടി സംസാരിച്ചതെന്നായിരുന്നു എംഎൽഎ പറഞ്ഞത്. എംഎൽഎയ്ക്ക് കൊടവ സമുദായത്തോടുള്ള ഇഷ്ടക്കേടാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് കാരണമെന്നും കൊടവ സമുദായത്തിൽ നിന്നുള്ള താരമായതിനാലാണ് രശ്മികയെ ലക്ഷ്യം വയ്ക്കുന്നതെന്നും കൗൺസിൽ പ്രസിഡന്‍റ് എൻ. യു. നാച്ചപ്പ പറഞ്ഞിരുന്നു.
TAGS: KARNATAKA | RASHMIKA MANDANA
SUMMARY: Complaint filed against CNC chief Nachappa over Rashmika Mandanna security plea
തൃശൂര്‍: പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക്…
ബെംഗളൂരു: ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തിൽ ബി.വൈ. വിജയേന്ദ്രയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ബുധനാഴ്ച 7 സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്.…
ബെംഗളൂരു: സംസ്ഥാനത്ത് കടുവകൾ ചാവുന്നത് ക്രമാതീതമായി വർധിച്ചതായുള്ള ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ.…
ബെംഗളൂരു: മൈസൂരു റോഡിൽ ട്രക്കിടിച്ച് ബൈക്ക് യാത്രക്കാരനായ 19 വയസ്സുകാരൻ മരിച്ചു. ബി. വിനയ് ആണ് മരിച്ചത്. കെങ്കേരിയിൽ നിന്നു…
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ ഓഗസ്റ്റ് ആദ്യം സർവീസ് ആരംഭിച്ചേക്കും. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ…