ആക്രമിക്കാനെത്തിയ തെരുവുനായയെ കല്ലെറിഞ്ഞു; ബെംഗളൂരുവിൽ മലയാളി യുവതിയെ മർദിച്ചതായി പരാതി

ബെംഗളൂരു: ആക്രമിക്കാനെത്തിയ തെരുവുനായയെ കല്ലെറിഞ്ഞതിന് മലയാളി യുവതിയെ നാട്ടുകാർ മർദിച്ചതായി പരാതി. ബെംഗളൂരു രാമമൂർത്തിനഗർ എൻആർഐ ലെ ഔട്ടിലാണ് സംഭവം. ആക്രമിക്കാനെത്തിയ തെരുവുനായയെ യുവതി കല്ലെടുത്തെറിയുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇതോടെ യുവതിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. തുടർന്നുണ്ടായ വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചുവെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. മർദ്ദിച്ച ചിലരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നും യുവതി ആരോപിച്ചു.

സംഭവത്തിൽ യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയെങ്കിലും ലോക്കൽ പോലീസ് എഫ്‌ഐആറിൽ നിന്നും ഈ പേര് ഒഴിവാക്കിയിരുന്നു. ഇതേത്തുടർന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയതായി യുവതി പറഞ്ഞു.

TAGS: BENGALURU | ATTACK
SUMMARY: Complaint raised by keralite women on attacking her for offending stray attack

Savre Digital

Recent Posts

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ…

8 hours ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യോഗ പരിശീലകൻ അറസ്റ്റിൽ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യോഗ പരിശീലകനെ ആർആർ നഗർ പോലീസ് അറസ്റ്റ് ചെയ്തു. രാജരാജേശ്വരി നഗറിലെ…

8 hours ago

അദാനിക്ക് ക്ലീൻ ചിറ്റ്,​ ഹിൻഡൻബർ‌ഗ് റിപ്പോർട്ട് തള്ളി സെബി

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ഓഹരി വിപണി തട്ടിപ്പ് ആരോപണങ്ങൾ സെബി തള്ളി. അന്വേഷണത്തിൽ കൃത്രിമങ്ങളോ ഇൻസൈഡ് ട്രേഡിങ്ങോ കണ്ടെത്താനായില്ലെന്ന്…

8 hours ago

കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട്, ബെംഗളൂരുവിൽ 22 വരെ വ്യാപകമായ മഴ

ബെംഗളൂരു: കർണാടകയിലെ എട്ട് ജില്ലകളിൽ നാളെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉഡുപ്പി, ഉത്തര കന്നഡ,…

10 hours ago

ഭക്ഷ്യമേളയിൽനിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ പ്രാദേശിക ഭക്ഷ്യമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യമേളയിലെ സ്റ്റാളിൽനിന്ന് ചൗമീൻ…

10 hours ago

എഐകെഎംസിസി എസ്ടിസിഎച്ച് സ്നേഹസംഗമം

ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് സ്നേഹ സംഗമം ശിഹാബ് തങ്ങൾ  സെന്ററിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി…

10 hours ago