Categories: KERALATOP NEWS

മാനേജറെ മര്‍ദിച്ചെന്ന പരാതി; ഉണ്ണി മുകുന്ദനെതിരെ കേസ്

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരെ മാനേജര്‍ നല്‍കിയ മര്‍ദന പരാതിയില്‍ കേസെടുത്ത് പോലീസ്. ഇന്‍ഫോ പാര്‍ക്ക് പോലീസാണ് മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തത്. ഡി എല്‍ എഫ് ഫ്ളാറ്റില്‍ വെച്ച്‌ ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചെന്നാണ് വിപിന്‍ കുമാറിന്റെ പരാതിയില്‍ പറയുന്നത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജര്‍ മറ്റൊരു സിനിമയെ പുകഴ്ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതാണ് നടനെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു.

ആശുപത്രിയില്‍ ചികിത്സതേടിയ ശേഷമാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രി വൈകി മാനേജറുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു. ഇന്നലെ രാവിലെ കാക്കനാട്ടെ തന്റെ ഫ്ലാറ്റില്‍ വന്ന് പാർക്കിങ് ഏരിയയിലേക്ക് വിളിച്ച്‌ വരുത്തിയാണ് മർദിച്ചത്. കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങള്‍ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ ആരോപിച്ചു.

’18 വർഷമായി ഞാൻ സിനിമ പ്രവർത്തകനാണ്. സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്ന് ഗോകുലം മൂവീസ് പിന്‍മാറിയതിന്റെ ഒക്കെ ഫ്രസ്ട്രേഷൻ കൂടെയുള്ളവരോടാണ് ഉണ്ണി മുകുന്ദൻ തീർക്കുന്നത്. ആറ് വർഷമായി ഞാൻ ഉണ്ണിയുടെ മാനേജരാണ്. പല സിനിമകള്‍ക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും’ -വിപിൻ പറഞ്ഞു.

പോലീസിന് പുറമെ ഫെഫ്കയിലും പരാതി നല്‍കിയിട്ടുണ്ട്. വർഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവർത്തിക്കുന്നയാളാണ് മാനേജർ. വിഷയത്തില്‍ നടൻ പ്രതികരിച്ചിട്ടില്ല.

TAGS : UNNI MUKUNDAN
SUMMARY : Complaint filed against Unni Mukundan for assaulting manager

Savre Digital

Recent Posts

കീം പ്രവേശനത്തിന് 16 വരെ അപേക്ഷിക്കാം,​ ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി (KEAM) പ്രവേശനത്തിനുള്ള റാങ്ക് പട്ടിക 2025-ൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അസാധുവാക്കിയതിനാൽ, സംസ്ഥാന…

8 hours ago

വിജയപുര ബാങ്ക് കവര്‍ച്ച; ഇതുവരെ അറസ്റ്റിലായത് 15 പേര്‍, 39 കിലോ സ്വര്‍ണം കണ്ടെടുത്തു.

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര മനഗുള്ളി കാനറാ ബാങ്ക് ശാഖയില്‍ നടന്ന കവര്‍ച്ച കേസില്‍ 12 പേരെ കൂടി അറസ്റ്റ് ചെയ്തു.…

8 hours ago

പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് സര്‍വീസ്

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള കര്‍ണാടക പബ്ലിക് സ്‌കൂളുകളിലെ (കെപിഎസ്) വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് സേവനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി ഡി…

9 hours ago

പാലക്കാട് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്

പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്. പൊൻപുളി…

10 hours ago

വ്യാപക മഴയ്ക്കും കാറ്റിനും സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം,…

11 hours ago

തിരുവനന്തപുരത്ത് ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി

തിരുവനന്തപുരം:  തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. ഭീഷണി സന്ദേശമെത്തിയത് ഇ- മെയില്‍ വഴിയാണ്. സ്ഥലത്ത് ബോംബ് സ്‌ക്വാഡിന്റെ…

11 hours ago