കൊച്ചി: ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിൻ്റെ പീഡനപരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്. പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയത്.
2020 ൽ പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത ശ്രീകുമാർ മേനോൻ, കൊച്ചിയിലെ ഹോട്ടലിലേക്കു വരാൻ ആവശ്യപ്പെട്ടു. പരസ്യചിത്രവുമായി ബന്ധപ്പെട്ടവർ ഹോട്ടലിലെ മറ്റൊരു മുറിയിലാണെന്നും ചർച്ചയ്ക്ക് അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്താനും പറഞ്ഞു. അന്നു ക്രൂരപീഡനത്തിനാണ് ശ്രീകുമാർ മേനോൻ എന്നെ ഇരയാക്കിയത്. പിന്നെ അയാളെ കണ്ടിട്ടില്ലെന്നും കഴിഞ്ഞ ദിവസം യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇ-മെയിൽ മുഖേന ലഭിച്ച പരാതിയിൽ മരട് പോലീസാണ് കേസ് എടുത്തത്. ഐപിസി 354 ആണ് ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണിത്. കൂടുതൽ അന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി) കെെമാറി. മുകേഷ് ഉൾപ്പെടെ ഏഴു പേർക്കെതിരായ അന്വേഷണം തുടരുന്നതിനിടെയാണ് എസ്.ഐ.ടിക്ക് മുന്നിൽ പുതിയ കേസെത്തുന്നത്.
<BR>
TAGS : SEXUAL HARASSMENT | SREEKUMAR MENON
SUMMARY : Complaint of being molested at the hotel; A case was filed against director Sreekumar Menon
ഇടുക്കി: അതിശക്തമായ മഴയില്‍ ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളമുയര്‍ന്നു. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്ന…
ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ സി.ജി. അഖിലാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഒക്ടോബർ 26 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ…
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍…
ഡല്‍ഹി: മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 3 ഇന്ത്യക്കാർ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി. രണ്ട് പേരുടെ നില…
കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാല് വയസുകാരനെയാണ് കണ്ടെത്തിയത്. വിദ്യാധിരാജ വിദ്യാഭവനിലെ…