KARNATAKA

ഹുബ്ബള്ളിയിൽ ബിജെപി പ്രവര്‍ത്തകയെ നഗ്നയാക്കി മർദിച്ചെന്ന പരാതി; പ്രത്യേക സംഘം അന്വേഷിക്കും

ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ‍ഡിജിപിയോടു റിപ്പോർട്ട് തേടിയിരുന്നു. ഇതിനു പിന്നലെയാണ് നടപടി. എസിപി കെ ശിവരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അന്വേഷണം ഏൽപ്പിച്ചത്.

ജനുവരി 1ന് കേശവപുര ചാലൂക്യ നഗറിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ (എസ്ഐആർ) ചൊല്ലി ചില പ്രദേശവാസികളും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നായിരുന്നു യുവതിയുടെ അറസ്റ്റ്. വസ്ത്രം നഷ്ടപ്പെട്ട് പോലീസ് വാഹനത്തിൽ പ്രതിഷേധിക്കുന്ന ബിജെപി പ്രവർത്തകരുടെ വീഡിയോ കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം ഇവർ പോലീസ് വാഹനത്തിൽ കയറിയ ശേഷം സ്വയം വസ്ത്രം ഊരുകയായിരുന്നു എന്നാണ് ഹുബ്ബള്ളി പോലീസ് ആരോപിക്കുന്നത്. സംഭവത്തില്‍ കേശവപുര സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.എസ്. ഹട്ടിയെ കമ്മീഷണർ ഓഫീസിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
SUMMARY : Complaint of BJP worker being stripped naked and beaten in Hubballi; special team to investigate.

NEWS DESK

Recent Posts

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…

3 hours ago

ശബരിമല മകരവിളക്ക്: പ്രവേശനം 35,000 പേര്‍ക്ക് മാത്രം, നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…

4 hours ago

ഇൻസ്റ്റഗ്രാമിൽ വൻസുരക്ഷാ വീഴ്ച; 1.75 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡാ​ർ​ക് വെ​ബ്ബി​ൽ

ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…

4 hours ago

രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണം; കോടതിയില്‍ അപേക്ഷ നല്‍കി പോലീസ്

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…

5 hours ago

തിരുവനന്തപുരത്ത് വാഹന പരിശോധനയില്‍ 50 കിലോയോളം കഞ്ചാവ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…

6 hours ago

മലയാള ഭാഷ ബിൽ ഭാഷാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നത്, ​മല​യാ​ളം ആ​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​കയില്ല; സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…

6 hours ago