കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാ താരങ്ങള്‍ക്കെതിരെ കേസ്. സ്വാസിക, ബീന ആന്‍റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണു നടപടി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്.
ബീന ആന്റണി ഒന്നാംപ്രതിയും ഭർത്താവ് മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണു പരാതിയുള്ളത്. മലയാള സിനിമയിലെ പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണ പരാതിയുമായി നടി രംഗത്തെത്തിയിരുന്നു.
നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ജാഫര്‍ ഇടുക്കി, സംവിധായകനും നടനുമായ ബലചന്ദ്ര മേനോന്‍ എന്നിവര്‍ക്കെതിരെയായിരുന്നു നടിയുടെ പരാതി. ഇവരുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിനിടെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നും ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും ആരോപിച്ച് നടിക്കെതിരെ ബാലചന്ദ്ര മേനോന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ നടിക്കെതിരെയും കേസ് എടുത്തിരുന്നു.
‘ഓരോ ദിവസവും ഓരോ പേരുകള്‍, ആ സ്ത്രീകള്‍ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നില്ല, അവരുടെ അഭിമുഖം എടുക്കരുത്’ എന്നായിരുന്നു സ്വാസിക ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് നടിക്കെതിരെ സംസാരിച്ചതോടെ നടി ബീനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ താന്‍ നിയപരമായി നീങ്ങുമെന്ന് ബീന ആന്റണി വ്യക്തമാക്കിയിരുന്നു.
TAGS : BEENA ANTONY | SWASIKA | CASE
SUMMARY : Complaint of insulting womanhood; Case against Swasika, Beena Antony and Manoj
കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ…
കൊച്ചി: നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച് കലാമണ്ഡലം…
ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…
ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…