ഡൽഹി: എസ്‌ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎല്‍എ സുപ്രീം കോടതിയില്‍. കേരളത്തിലെ എസ്‌ഐആർ നടപടികള്‍ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മൻ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ കക്ഷി ചേരാൻ സുപ്രീംകോടതിയില്‍ ചാണ്ടി ഉമ്മൻ അപേക്ഷ നല്‍കി.
എസ്‌ഐആറിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിന് മുമ്പ് എന്യൂമേറഷൻ ഫോം സ്വീകരിക്കല്‍ പൂർത്തിയാക്കണമെന്ന തിടുക്കമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കി, ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പൂർത്തിയാക്കണമെന്ന നിർബന്ധമില്ലെന്നും രത്തല്‍ ഖേല്‍ക്കർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഷെഡ്യൂള്‍ അനുസരിച്ച് എന്യൂമറേഷൻ ഫോം സ്വീകരിച്ച് ഡിജിറ്റൈസ് ചെയ്യാൻ ഡിസംബർ നാല് വരെ സമയമുണ്ട്. എന്നാല്‍ ചില ജില്ലകളില്‍ രണ്ട് ദിവസത്തികം പൂർത്തിയാക്കണമെന്ന് നിർദേശിച്ചതായി രാഷ്ട്രീയ പാർട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബുധനാഴ്ച സുപ്രീം കോടതി ഹർജി പരിഗണിക്കും മുമ്പ് ജോലി പൂർത്തിയാക്കാൻ കമ്മീഷന് തിടുക്കമെന്ന ആക്ഷേപമാണ് ഉയർന്നത്. എന്നാല്‍ ഇത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇത് നിഷേധിച്ചിരുന്നു.
SUMMARY: Complaints that he was excluded from SIR; Chandy Oommen moves Supreme Court
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എല്‍സി ജോര്‍ജിന്‍റെ ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി. നാമനിര്‍ദേശ…
കണ്ണൂര്‍: പയ്യന്നൂരില്‍ പോലിസിനു നേരെ ബോംബെറിഞ്ഞ കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിനതടവ്.…
തിരുവനന്തപുരം: വർക്കലയില്‍ കേരള എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചവിട്ടിയിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍…
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8 ന് കോടതി വിധി പറയും. എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം…
തിരുവനന്തപുരം: ആഡംബര ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ച മകന്‍ പിതാവിന്റെ അടിയേറ്റ് ചികില്‍സയിലിരിക്കെ മരിച്ചു.…
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ ആഭരണ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച്…