കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അനുശോചനമറിയിച്ച് രാഷ്ട്രീയ ലോകം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത് ഒരു കാലഘട്ടത്തിന്റെ അസ്തമയമാണെന്നും അദ്ദേഹം വി എസ്സിനെ അനുസ്മരിച്ചുകൊണ്ടുള്ള ലേഖനത്തില്‍ പറഞ്ഞു.
അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത വി എസ് വിട്ടു പിരിഞ്ഞുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വി എസ് എന്ന ദ്വയാക്ഷരത്തിലൂടെ കേരളത്തിൻ്റെ ഭരണ രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന വിപ്ലവ ജ്വാല കെട്ടടങ്ങിയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അടിസ്ഥാന വർഗത്തിന്റെ വിപ്ലവപ്രസ്ഥാനത്തിനൊപ്പം വളർന്ന നേതാവാണ് വി എസ് എന്ന് എ വിജയരാഘവൻ. പ്രസ്ഥാനത്തിന്റെ ചരിത്രവഴികളിലെ എല്ലാ മുഹൂർത്തങ്ങളിലും ചാഞ്ചാട്ടമില്ലാതെ അദ്ദേഹം തൊഴിലാളിവർഗ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു. കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് പകരം മറ്റൊരാളില്ല, വി എസിന് തുല്യം വി എസ് മാത്രമെന്നും അദ്ദേഹം പറഞ്ഞു. വി.എസ് ഇല്ലാ എന്നത് ജനാധിപത്യ കേരളത്തിന് തീർത്താല്‍ തീരാത്ത നഷ്ടമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. കേരളത്തിന്റെ സമരനായകന് ആദരാഞ്ജലികള്‍ അർപ്പിച്ചു.
വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയ്ക്കകത്തും പുറത്തും മൂർച്ചയേറിയ നാവായിരുന്നു വിഎസെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു. പൊതു സമൂഹത്തിൻറെ പിന്തുണ വലിയ തോതില്‍ നേടിയാണ് അദ്ദേഹം മുഖ്യമന്ത്രിയായതെന്ന് വിഡി സതീശൻ അനുസ്മരണക്കുറിപ്പില്‍ പറഞ്ഞു.
വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. നിലപാടുകളിലെ കാർക്കശ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കിയെന്നും നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗമെന്നും കെസി ചൂണ്ടിക്കാട്ടി. സ്വന്തം ശൈലിയിലൂടെ ജനങ്ങളുടെ സ്വീകാര്യത ആര്‍ജ്ജിച്ച പൊതുപ്രവര്‍ത്തകനാണ് വി.എസെന്നാണ് കെസി വേണുഗോപാല്‍ പറഞ്ഞത്.
വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് അനുശോചനം അറിയിച്ചത്. മലയാളികളുടെ സ്വന്തം സമരനായകൻ വി എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍- എന്ന് സുരേഷ് ഗോപി കുറിച്ചു. വി. എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒരു യുഗമാണ് വി. എസിലൂടെ അവസാനിക്കുന്നത്. സാധാരണക്കാര്‍ക്ക് എപ്പോഴും സമീപിക്കാവുന്ന ചുരുക്കം ചില കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു വി എസ് എന്നും അദ്ദേഹം കുറിച്ചു.
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. രാഷ്ട്രീയ ജീവിതം ഒരു ആശയമായി കണ്ട അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴുമുള്‍പ്പെടെ പലതവണ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പല വേദികളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്. മർകസിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും പ്രവർത്തനങ്ങളെ അടുത്തറിയുകയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മർകസ് സന്ദർശിക്കുകയും ചെയ്തുവെന്നും കാന്തപുരം പറഞ്ഞു.
വി എസ് അച്യുതാനന്ദന്റെ നിര്യാണം കേരള രാഷ്ട്രീയത്തിലെ ഒരു യുഗത്തിൻ്റെ അന്ത്യമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങളില്‍ വ്യക്തത ഉണ്ടായിരുന്നു. വിഎസിൻറെ അർപ്പണബോധം രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അംഗീകരിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അവഗണിക്കപ്പെട്ടവരുടെ വഴികാട്ടി ആയിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് നടൻ കമല്‍ ഹാസൻ. വിസ്മരിക്കപ്പെട്ടവർക്കായുള്ള പോരാട്ടം വി എസ് ഒരിക്കലും അവസാനിപ്പിച്ചിരുന്നില്ല എന്നും കമല്‍ ഹാസൻ പറഞ്ഞു.
വി എസ് പാവപ്പെട്ടവരുടെ തലവൻ ആയിരുന്നുവെന്ന് എ.കെ ആൻ്റണി. ജീവിതത്തിലുടനീളം പാവപ്പെട്ടവർക്ക് വേണ്ടിയും അധ്വാനിക്കുന്നവർ വേണ്ടിയും അദ്ദേഹം പോരാടി. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ മനുഷ്യരാക്കി മാറ്റിയത് വിഎസാണ്. കർഷക തൊഴിലാളികളെ സംഘടിപ്പിച്ചാണ് വിഎസ് രാഷ്ട്രീയ മുഖ്യധാരയിലേക്ക് വരുന്നത്. കേരളം കണ്ട എല്ലാ തൊഴിലാളി സമരങ്ങളിലും വിഎസ് മുന്നിലുണ്ടായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് വിഎസ് ജനകീയനായത്. കേരളത്തിലെ പ്രതിപക്ഷ നേതാകളില്‍ അടയാളപ്പെടുത്തിയ ഒരാളാണ് വിഎസ്. കെഎസ യു സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന കാലം മുതല്‍ വി.എസി നെ അറിയാമെന്നും എ.കെ ആൻ്റണി പറഞ്ഞു.
SUMMARY: The political world expresses condolences on the passing of VS Achuthanandan
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണം തടഞ്ഞ് ഡൽഹി പോലീസ്. തെക്കൻ ഡൽഹിയിലെ ഒരു പ്രമുഖ…
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികരെയും ബൈക്കും പാലാ പോലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഈ തീവ്രന്യൂനമർദം 24 മണിക്കൂറിനുള്ളിൽ…
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ കേരളം ചേർന്നത് കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത്…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ…
ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ്…