ന്യൂഡൽഹി: പ്രചാരണവേളയിൽ വർഗീയത ഉൾപെടുത്തിയെന്ന് ആരോപിച്ച് ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു (ഇസിഐ) പരാതി നൽകി കോൺഗ്രസ്. ജാർഖണ്ഡിൽ ബിജെപി വർഗീയ ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രചാരണം നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. ബിജെപിക്ക് എതിരെ ഈ ആഴ്‌ച തന്നെ കോൺഗ്രസ് നല്‍കുന്ന രണ്ടാമത്തെ പരാതിയാണിത്.
ജാർഖണ്ഡിലെ ബിജെപി പ്രവര്‍ത്തകര്‍ സോഷ്യൽ മീഡിയ വഴി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ഇത്തരത്തിലുളള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് നേരത്തെയും കോൺഗ്രസ് പരാതി നല്‍കിയിരുന്നു. ബിജെപിയുടെ സമൂഹ മാധ്യമ പേജുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ ഉള്‍പ്പെടെ കര്‍ശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജയറാം രമേശ് പറഞ്ഞു.
പോസ്റ്റിനെതിരെ നേരത്തെ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ടെങ്കിലും പോസ്റ്റ് നീക്കം ചെയ്‌തിട്ടില്ലെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഇതിലൂടെ ബിജെപി തിരഞ്ഞെടുപ്പ് ചട്ടങ്ങളെ മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടിയാണ് അവഗണിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
TAGS: NATIONAL | CONGRESS | BJP
SUMMARY: Congress files complaint against bjp on code of conduct violation
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…