KERALA

‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ സ്വർണ്ണക്കൊള്ളയിൽ സമൂഹ മാധ്യമ കാമ്പയിനുമായി കോൺഗ്രസ്

കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ പാർട്ടി സമ്മർദത്തിലായ സാഹചര്യത്തിൽ ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തി പ്രതിരോധം തീർക്കാനൊരുങ്ങി കോൺഗ്രസ്. ശബരിമല സ്വർണക്കൊള്ള കേസ്​ തെരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് ലക്ഷ്യം.

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അടക്കമുള്ളവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ കവർ പേജ് മാറ്റിയാണ് പ്രചാരണത്തിന്​ തുടക്കമിട്ടത്​. പിന്നാലെ ജില്ല നേതാക്കളടക്കം കാമ്പയിൻ ഏറ്റെടുത്തു.

തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കനത്ത തിരിച്ചടിയാകുമെന്നടക്കമുള്ള അഭിപ്രായം പാർട്ടിക്കുള്ളിൽനിന്നുതന്നെ ഉയരുന്നതിനിടെയാണ് ഈ നീക്കം. രാഹുലിനെതിരെ കഴിഞ്ഞ ദിവസം മറ്റൊരു യുവതികൂടി അതിക്രൂര പീഡനം നേരിട്ടെന്ന പരാതിയുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തിയുള്ള കോൺഗ്രസിന്റെ പുതിയ കാമ്പെയിൻ. ഈ നീക്കത്തിലൂടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി മറയ്ക്കാനും ശബരിമല വിഷയത്തിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനും സാധിക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ‌ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. ഡിസംബർ എട്ടിലേക്കാണ് ജാമ‍്യപേക്ഷ പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയുടെതാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പത്മകുമാർ ജാമ‍്യാപേക്ഷ സമർപ്പിച്ചത്.
SUMMARY: Congress launches social media campaign against gold theft.

NEWS DESK

Recent Posts

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും

തിരുവനന്തപുരം: പീ​ഡ​ന പ​രാ​തി​യി​ൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്ക് ഇന്ന് അതീവ നിർണായകം. സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നതിനിടെ,…

37 minutes ago

ഗർഷോം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബെംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025-ലെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈത്ത്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത സതീഷ്…

43 minutes ago

നാവികസേന ദിനം; രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്ത് ഇ​ന്ന് ന​ട​ക്കു​ന്ന 54ാമത് നാവിക ദിനാ​ഘോ​ഷ​പ്ര​ക​ട​ന​ങ്ങ​ളി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു പങ്കെടുക്കും. വൈ​കീ​ട്ട് 4.20ന് ​തി​രു​വ​ന​ന്ത​പു​രം…

1 hour ago

കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച്‌ നവവധു മരിച്ചു

ബെംഗളൂരു: കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച്‌ യുവതി മരിച്ചു. തിങ്കളാഴ്ച ബെംഗളൂരു മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടടഗുഡ്ഡദഹള്ളിയിലാണ് സംഭവം.…

2 hours ago

കോട്ടയത്ത് വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; നിരവധി പേര്‍ക്ക് പരുക്കേറ്റു

കോട്ടയം: നെല്ലാപ്പാറയിൽ വിദ്യാർഥികൾ വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു. പുലര്‍ച്ചെ ഒരു മണിക്ക് തൊടുപുഴ - പാലാ റോഡില്‍ കുറിഞ്ഞി…

2 hours ago

മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ​

ബെംഗളൂരു: മംഗളൂരു ജങ്‌ഷനില്‍ നിന്നും തിരുവനന്തപുരം നോർത്ത്‌ സ്റ്റേഷനിലെക്ക് പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയില്‍വേ. മംഗള‍ൂരു ജങ്‌ഷൻ– തിരുവനന്തപുരം…

11 hours ago