LATEST NEWS

കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂർ: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെ സുധാകരന്‍ ചികിത്സ തേടിയത്. കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെയാണ് തലകറക്കം അനുഭവപ്പെട്ടത്.

തലകറക്കത്തിന്റെ കാരണം അറിയുന്നതിന് എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ നടത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

SUMMARY: Congress leader K Sudhakaran unwell; admitted to hospital

NEWS BUREAU

Recent Posts

ബോംബ് ഭീഷണി; ഷാര്‍ജ – ഹൈദരാബാദ് ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയില്‍…

8 minutes ago

ചെങ്കടലിലെ കപ്പല്‍ ആക്രമണം: യെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു

ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…

56 minutes ago

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യമില്ല

കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍…

2 hours ago

കോട്ടയം റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം

കോട്ടയം: റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം. അതിവേഗം തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. പാചകത്തിനിടെ ചട്ടിയിലെ എണ്ണയില്‍ നിന്നും തീ ആളിപ്പടർന്നതാണ്…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി. എ ഐസിസിയുടെ അനുമതി…

4 hours ago

കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍; എട്ടു പേര്‍ അറസ്റ്റില്‍

കാസറഗോഡ്: കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ…

4 hours ago