ബെംഗളൂരു: പ്രമുഖ നടി രശ്മിക മന്ദാന കന്നഡയെ അവഗണിച്ചുവെന്ന് ആരോപിച്ച് കർണാടക കോണ്‍ഗ്രസ് എംഎല്‍എ രവികുമാർ ഗൗഡ ഗാനിഗ രംഗത്ത്. നടിയെ ഒരു പാഠം പഠിപ്പിക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍എ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു
“കർണാടകയില്‍ കിരിക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെ തന്റെ കരിയർ ആരംഭിച്ച രശ്മിക മന്ദാന കഴിഞ്ഞ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക് ക്ഷണിച്ചപ്പോള്‍ പങ്കെടുക്കാൻ വിസമ്മതിച്ചു.” കൂടാതെ “എനിക്ക് ഹൈദരാബാദില്‍ വീടുണ്ട്, കർണാടക എവിടെയാണെന്ന് എനിക്കറിയില്ല, എനിക്ക് സമയമില്ല. എനിക്ക് വരാൻ കഴിയില്ല” – എന്ന് രശ്മിക പറഞ്ഞതായും എംഎല്‍എ കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ഞങ്ങളുടെ നിയമസഭാംഗ സുഹൃത്തുക്കളില്‍ ഒരാള്‍ അവരെ ക്ഷണിക്കാൻ 10-12 തവണ അവരുടെ വീട് സന്ദർശിച്ചു. പക്ഷേ അവർ വിസമ്മതിച്ചു. ഇവിടെയുള്ള സിനിമ വ്യവസായത്തില്‍ അവർ വളർന്നിട്ടും കന്നഡയെ അവഗണിച്ചു. നമ്മള്‍ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ എന്നും എംഎല്‍എ ചോദിച്ചു.
TAGS : RASHMIKA MANDANNA
SUMMARY : Congress MLA against actress Rashmika
കാസറഗോഡ്: ബന്തടുക്കയില്‍ പത്താം ക്ലാസുകാരി ദേവിക (16)യെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി…
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ നിയമനടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരന്തരമായി തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം.…
തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിന്‍റെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്ഥലം മാറ്റം സ്റ്റേ ചെയ്തത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പൂക്കള മത്സരം…
തിരുവനന്തപുരം: വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക് സംസ്ഥാനത്ത് സ്വര്‍ണവില. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നല്‍കിയ…