LATEST NEWS

സുന്ദരികളായ സ്ത്രീകളെ കണ്ടാൽ പുരുഷൻമാർ അസ്വസ്ഥരാകും, ബലാത്സംഗത്തിന് പ്രേരിപ്പിക്കും; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എം.എൽ.എ

ന്യൂഡൽഹി: ബലാത്സംഗവുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങളുമായി മധ്യപ്രദേശ് കോൺ​ഗ്രസ് എംഎൽഎ ഫുൽ സിങ് ബരൈയ. സുന്ദരികളായ സ്ത്രീകൾ പുരുഷൻമാരെ അസ്വസ്ഥതപ്പെടുത്തുമെന്നും അത് ബലാത്സംഗത്തിന് കാരണമായേക്കുമെന്നുമാണ് എംഎൽഎയുടെ കണ്ടെത്തൽ. എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാമെന്ന് ചില മതഗ്രന്ഥങ്ങളിൽ തന്നെ പറയുന്നുണ്ടെന്നും എംഎൽഎ അവകാശപ്പെട്ടു.

ഒരു പുരുഷൻ റോഡിലൂടെ നടന്നുപോകുമ്പോൾ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടാൽ ചിലപ്പോൾ അസ്വസ്ഥനായേക്കും അത് ചിലപ്പോൾ ബലാത്സംഗത്തിലേക്ക് നയിച്ചേക്കാമെന്ന് ഫേസ്ബുക്കിൽ പോ്സറ്റ് ചെയ്ത വിഡിയോയിൽ എംഎൽഎ പറഞ്ഞു. ആത്മീയമായ ചില നേട്ടങ്ങൾക്ക് വേണ്ടി ചിലർ ബലാത്സംഗം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ മനോഹരികളല്ല. എങ്കിലും അവർ ബലാത്സംഗം ചെയ്യപ്പെടാറുണ്ട്. അത് അവരുടെ വിശുദ്ധഗ്രസ്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതിനാലാണ്. എംഎൽഎ പറഞ്ഞു.

മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷൻ കോൺഗ്രസ് എം.എൽ.എയുടെ സംഭാഷണ വിഡിയോ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആദ്യമായല്ല ഫൂൽ സിഭ് ബരൈയയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പരാമർശങ്ങളുണ്ടാകുന്നത്. ബലാത്സംഗത്തെയും ജാതിയെയും മതത്തെയും അടിസ്ഥാനപ്പെടുത്തി ധാരാളം ഗുരുതര പരാമർശങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. ഭാണ്ഡേർ മണ്ഡലത്തിലെ എംഎൽഎയാണ് ബരൈയ.
SUMMARY: Congress MLA with controversial statement

NEWS DESK

Recent Posts

കെ​വി​ൻ വ​ധ​ക്കേ​സ്; കോ​ട​തി വെ​റു​തെ​വി​ട്ട യു​വാ​വ് തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

പു​ന​ലൂ​ർ: കെ​വി​ൻ വ​ധ​ക്കേ​സി​ൽ കോ​ട​തി വെ​റു​തെ​വി​ട്ട യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ പ്ലാ​വി​ള​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ എ​ൻ.​ഷി​നു​മോ​ൻ (29)…

1 minute ago

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

ചെന്നൈ:'ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുക. അളങ്കാനല്ലൂരിൽ…

7 minutes ago

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ ആൺകുട്ടി മുങ്ങിമരിച്ചു. മലയിൻകാവ് സ്വദേശികളായ ഷാജി- ഷമീന ദമ്പതികളുടെ മകൻ നിയാസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു…

2 hours ago

ബേപ്പൂരില്‍ മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?

കോഴിക്കോട്: ബേപ്പൂരില്‍ മത്സരിക്കണമെന്ന പി വി അന്‍വറിന്റെ ആവശ്യത്തിന് യുഡിഎഫ് പച്ചക്കൊടി. സിപിഐ എമ്മിന്റെ ശക്തികേന്ദ്രത്തില്‍ ജൈന്റ് കില്ലറായി മുന്‍…

2 hours ago

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

കോൽക്കത്ത: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. പശ്ചിമ ബംഗാളിലെ മാൾഡ…

3 hours ago

കെഎസ്ഇബിയിൽ വിജിലന്‍സിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ, ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുത്തത് 16,50,000 രൂപ

കോഴിക്കോട്: കെഎസ്ഇബി ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ…

4 hours ago