LATEST NEWS

സീറ്റ് വിഭജനത്തില്‍ പ്രതിഷേധം; മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് ഓഫീസ് പൂട്ടി

മഞ്ചേശ്വരം: യുഡിഎഫ് സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കാസറഗോഡ് മഞ്ചേശ്വരം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി. മഞ്ചേശ്വരം ബ്ലോക്കിലുള്ള മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിലെ മൂന്ന് ഡിവിഷനുകളും ലീഗ് ഏറ്റെടുത്തതിലാണ് പ്രതിഷേധം. നേരത്തെ കോണ്‍ഗ്രസ് മത്സരിച്ചിരുന്ന ഡിവിഷനും ഇത്തവണ ലീഗ് ഏറ്റെടുത്തു.

സിവിഷൻ നിലനിർത്താൻ കോണ്‍ഗ്രസ് നേതൃത്വത്തിനായില്ലെന്ന് ആരോപിച്ചാണ് മണ്ഡലം കമ്മറ്റി ഓഫീസ് പൂട്ടിയത്. ഹൊസങ്കടിയിലുള്ള മഞ്ചേശ്വരം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസാണ് പ്രവർത്തകർ അടച്ചുപൂട്ടിയത്. സ്ഥിരമായി കോണ്‍ഗ്രസ് മത്സരിക്കുന്ന ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന ആവശ്യം പ്രവർത്തകർ ഉന്നയിച്ചിരുന്നു.

എന്നാല്‍ മുന്നണി സമവായത്തിന്റെ ഭാഗമായി സീറ്റ് ഏറ്റെടുക്കാൻ കോണ്‍ഗ്രസിന് സാധിച്ചില്ല. സീറ്റ് ഏറ്റെടുക്കുന്നതില്‍ ഇടപ്പെടുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെട്ടുവെന്ന് പ്രാദേശിക നേതാക്കളും പ്രവർത്തകരും ആരോപിച്ചു. ഈയൊരു സാഹചര്യത്തിലാണ് പാർട്ടിയുടെ കമ്മിറ്റി ഓഫീസ് അടച്ചുപ്പൂട്ടാൻ പ്രാദേശിക നേതാക്കളും പ്രവർത്തകരും തീരുമാനിച്ചത്.

SUMMARY: Protest over seat sharing; Congress office in Manjeshwaram closed

NEWS BUREAU

Recent Posts

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ ഡ്രോണുകള്‍; വെടിവച്ചിട്ട് ഇന്ത്യന്‍ സൈന്യം

ശ്രീനഗർ: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ഡ്രോൺ നീക്കങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. രാജൗരി ജില്ലയിലെ നൗഷേര…

9 seconds ago

വന്ദേഭാരത് സ്ലീപ്പറില്‍ 180 കി.മീ വേഗതയിൽ ആഡംബര യാത്ര; കുറഞ്ഞ ടിക്കറ്റിന് 960 രൂപ

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…

8 hours ago

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…

9 hours ago

കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…

9 hours ago

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…

9 hours ago

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…

9 hours ago