ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. സോണിയ ഗാന്ധിയുടെ 10 ജൻപഥിലുള്ള വസതിയിലാണ് യോഗം ചേരുക. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും അജണ്ടയും യോഗത്തിൽ പ്രധാനമായും ചർച്ചയാകും. പഹല്‍ ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് തീരുമാനം. അഹമ്മദാബാദ് റിപ്പോര്‍ട്ടില്‍ വ്യോമയാന മന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടേക്കും. ജൂലൈ 21-നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്.
യോഗത്തിലേക്ക് ശശി തരൂരിന് ക്ഷണമുണ്ടെങ്കിലും വിദേശത്തുള്ളതിനാൽ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് വിവരം.ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, ഉപനേതാക്കൾ, പാർട്ടി ചീഫ് വിപ്പുമാർ തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുക്കും. ഓഗസ്റ്റ് 21വരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുക. കൂടുതൽ ബില്ലുകൾ ഇത്തവണത്തെ സമ്മേളനത്തിൽ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
SUMMARAY: Congress Parliamentary Party meeting today
കാസറഗോഡ്: കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ…
പത്തനംതിട്ട: ശബരിമല സ്വർണ മോഷണക്കേസില്‍ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാറിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. ഡിസംബർ…
കൊച്ചി: തായ്ലൻഡില് നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. കസ്റ്റംസാണ് കോടികള്‍ വിലമതിക്കുന്ന 14 പക്ഷികളുമായി ദമ്പതികളെ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ വിലയില്‍ 160 രൂപയുടെ കുറവാണിന്നുണ്ടായത്. ഇതോടെ ഒരു…
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍. ഡ്രൈവര്‍ ജോസിനെയാണ് എസ്ഐടി കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം…
ഡൽഹി: പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാള്‍ രാജിവെച്ചു. രാജി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഒന്നര വർഷം കാലാവധി…