പാലക്കാട്: ഷൊർണൂർ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലർ രാജിവച്ചു. ഷൊർണൂർ നഗരസഭയിലെ അന്തിമഹാകാളൻചിറ 31-ാം വാർഡിലെ കൗണ്‍സിലർ സി സന്ധ്യയാണ് രാജിവച്ചത്. 10 വർഷമായി യുഡിഎഫ് കൗണ്‍സിലാറാണ് സി സന്ധ്യ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിക്കാത്തതിലും പാലക്കാട്ടെ എംപി വി കെ ശ്രീകണ്ഠനെ അവഗണനയിലും പ്രതിഷേധിച്ചാണ് രാജിയെന്ന് സന്ധ്യ പറഞ്ഞു.
അതേസമയം, ദിവസങ്ങളായുള്ള മൗനം ഭേദിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെതിരെ പോലീസ് നടത്തിയ ക്രൂരമർദ്ദനമാണ് അദ്ദേഹം തുറന്നടിച്ചത്. പോലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ സുജിത്തിനെ മർദ്ദിക്കുകയും, തുടർന്ന് വ്യാജക്കേസില്‍ കുടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചത്.
നിരവധി യുവ നേതാക്കള്‍ പോലീസിന്റെ മർദ്ദനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും, എന്നാല്‍ സുജിത്തിനെതിരായ ആക്രമണം അതില്‍ ഏറ്റവും ക്രൂരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടുവർഷം നീണ്ട പോരാട്ടത്തിന് ശേഷമാണ് ഈ സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
SUMMARY: No action against Rahul Mangkootatil; Congress woman leader resigns voluntarily
കോട്ടയം: മലപ്പുറത്തുനിന്ന് ഗവിയിലേക്കുപോയ കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസ് മണിമല പഴയിടത്ത് വെച്ച് കത്തിനശിച്ചു. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട്…
ബെംഗളുരു: ബാനസവാടി-ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 3, 4,5 തീയതികളില്‍ കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി…
ബെംഗളൂരു: പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു. കുന്ദലഹള്ളിയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബള്ളാരി സ്വദേശിയായ…
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…