BENGALURU UPDATES

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്. ഉദ്ഘാടനം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ബിഎംആര്‍സിഎല്ലിന്റെ നടപടി. യാത്രക്കാര്‍ നിരന്തരമായി ആവശ്യം ഉന്നയിച്ചതോടെയാണ് നടപടി. പ്രായമേറിയവരും ശാരീരികാസ്വസ്ഥതകള്‍ നേരിടുന്നവരുമായ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ് ഈ നടപടി .

19 കിലോമീറ്റര്‍ പാതയിലെ മിക്ക സ്റ്റേഷനുകളിലും സീറ്റുകള്‍ സ്ഥാപിച്ച് കഴിഞ്ഞതായി ബിഎംആര്‍സിഎല്‍ അധികൃതര്‍ പറഞ്ഞു. ബിടിഎം ലേഔട്ട്, ജയദേവ് ഹോസ്പിറ്റല്‍, രാഗിഗുദ്ദ, കൊണപ്പന അഗ്രഹാര തുടങ്ങിയ സ്റ്റേഷനുകളില്‍ ഒരു പ്ലാറ്റ്‌ ഫോമില്‍ കുറഞ്ഞത് 35 പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ സീറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

നിലവില്‍ 4 ട്രെയിനുകള്‍ മാത്രമാണ് യെല്ലോ പാതയില്‍ സര്‍വീസ് നടത്തുന്നത്. 19 മിനിട്ടാണ് കാത്തിരിപ്പ് സമയം. ഇത്രയും നേരം നില്‍ക്കേണ്ടി വരുന്നത് പ്രായമേറിയവരെയും രോഗികളെയും സംബന്ധിച്ച് പ്രതിസന്ധിയായിരുന്നു.

ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓഗസ്റ്റ് 11 മുതലാണ് യാത്രാ സര്‍വീസ് ആരംഭിച്ചത്. പ്രതിദിനം ശരാശരി 84,000 പേര്‍ പുതിയ പാതയിലൂടെ യാത്ര ചെയ്യുന്നതായി ബിഎംആര്‍സിഎല്‍ വ്യക്തമാക്കുന്നു.
SUMMARY: Considering the needs of passengers, Namma Metro: Seating facilities have been provided at stations on the Yellow Line

NEWS DESK

Recent Posts

ബംഗ്ലാദേശ് പ്രക്ഷോഭത്തിന്റെ മറവില്‍ കൂട്ടക്കൊല; ശൈഖ് ഹസീനക്ക് വധശിക്ഷ

ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.…

1 hour ago

ഉംറ തീര്‍ഥാടകരുടെ അപകട മരണം: കണ്‍ട്രോള്‍ റൂം തുറന്നു

ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…

2 hours ago

കീര്‍ത്തി സുരേഷ് യൂനിസെഫ് ഇന്ത്യ അംബാസഡര്‍

ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…

3 hours ago

പടക്ക നിര്‍മാണ ശാലയിലെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…

4 hours ago

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…

5 hours ago

ടിപി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയില്‍

ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…

6 hours ago