BENGALURU UPDATES

ബെംഗളൂരുവിൽ 5 ദിവസം മഴ തുടരും; കുംടയിൽ ചുരത്തിൽ മണ്ണിടിച്ചിൽ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നഗര വ്യാപകമായി മഴ പെയ്യും. 27 ഡിഗ്രി സെൽഷ്യസാണ് ശരാശരി താപനില. 30 വരെ സമാനമായ കാലാവസ്ഥ തുടരും.

എന്നാൽ 31ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. താപനില 29 ഡിഗ്രി സെൽഷ്യസായി ഉയരും. ഓഗസ്റ്റ് ഒന്നോടെ മഴയ്ക്കു ശമനമുണ്ടായേക്കുമെന്നും കാലാവസ്ഥ മുന്നറിയിപ്പുണ്ട്.

അതിനിടെ സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുകയാണ്. ഉത്തരകന്നഡയിലെ കുംടയിൽ ദേശീയ പാതയിലെ ദേവിമാനെ ചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. പുതുതായി നിർമിച്ച കോൺക്രീറ്റ് റോഡ് തകർന്നു. കനത്ത മഴ തുടരുന്ന മേഖലയിൽ കൂടുതൽ മണ്ണിടിച്ചിലുകൾ ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

SUMMARY: Consistent rainfall persists in Bengaluru until July 31.

WEB DESK

Recent Posts

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുകയില്‍ 50% ഇളവ്; 17 ദിവസത്തിനുള്ളിൽ പിരിച്ചെടുത്തത് 54 കോടിയിലധികം രൂപ

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുടിശ്ശികയില്‍ 50% ഇളവ് നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിന് മികച്ച പ്രതികരണം. 17 ദിവസത്തിനുള്ളിൽ…

5 hours ago

ബിഹാർ മോഡൽ വോട്ടർപട്ടിക പരിഷ്കരണം രാജ്യവ്യാപകമായി നടപ്പാക്കുന്നു; നിർണായക നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ…

6 hours ago

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ എട്ടുകോടി രൂപ മൂല്യമുള്ള വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് ഇളയരാജ

ബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ 8 കോടിയോളം രൂപവിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക…

6 hours ago

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21)…

7 hours ago

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സെപ്റ്റംബർ 20 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സംസ്കാരിക വേദി ബെംഗളൂരു മലയാളികൾക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. നർമ്മവും കവിതയും പാട്ടും കലർന്ന പ്രഭാഷണങ്ങളിലൂടെ…

7 hours ago

കെ.എന്‍.എസ്.എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 13,14 തീയതികളിൽ

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബർ 13,14 തീയതികളിൽ ചന്ദാപുര സൺ പാലസ്…

8 hours ago