കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാന്റെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതിനു പിന്നിൽ ഗൂഡാലോചനയെന്ന് പോലീസ്. സിനിമ ചോർന്നത് തിയേറ്ററിൽ നിന്നാണെന്നാണ് നിഗമനം. വൻ സംഘം ഇതിനു പിന്നിലുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഏപ്രിൽ ഒന്നിന് കണ്ണൂരിലെ പാപ്പിനിശേരിക്കടുത്തുള്ള തംബുരു കമ്യൂണിക്കേഷൻസ് എന്ന കമ്പ്യൂട്ടർ സ്ഥാപനത്തിൽ നിന്ന് എംബുരാന്റെ വ്യാജ പ്രിന്റ് പോലീസ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസാണിത്. തിയേറ്ററുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
എമ്പുരാനു ശേഷവും ഒട്ടേറെ മലയാള സിനിമകളുടെ വ്യാജ പ്രിന്റ് റിലീസിനു തൊട്ടുപിന്നാലെ പുറത്തിറങ്ങിയിരുന്നു. ഇതിനെതിരെ പോലീസ് അന്വേഷണം നടത്തിയെങ്കിലും വ്യാജ പ്രിന്റുകൾ പുറത്തിറങ്ങുന്നത് തുടരുകയാണ്.
പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ മാർച്ച് 27നാണ് പുറത്തിറങ്ങിയത്. 265 കോടി രൂപയോളം നേടിയ ചിത്രം ഏറ്റവും കലക്ഷൻ നേടിയ മലയാള ചിത്രമായി മാറിയിരുന്നു.
SUMMARY: Conspiracy behind the leak of fake print of Empuran film.
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്സ്പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന് ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…