CINEMA

എമ്പുരാൻ സിനിമ ചോർന്നതിനു പിന്നിൽ ഗൂഡാലോചനയെന്ന് പോലീസ്; തിയേറ്ററിൽ നിന്നു ചോർന്നതെന്നും നിഗമനം

കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാന്റെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതിനു പിന്നിൽ ഗൂഡാലോചനയെന്ന് പോലീസ്. സിനിമ ചോർന്നത് തിയേറ്ററിൽ നിന്നാണെന്നാണ് നിഗമനം. വൻ സംഘം ഇതിനു പിന്നിലുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഏപ്രിൽ ഒന്നിന് കണ്ണൂരിലെ പാപ്പിനിശേരിക്കടുത്തുള്ള തംബുരു കമ്യൂണിക്കേഷൻസ് എന്ന കമ്പ്യൂട്ടർ സ്ഥാപനത്തിൽ നിന്ന് എംബുരാന്റെ വ്യാജ പ്രിന്റ് പോലീസ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസാണിത്. തിയേറ്ററുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

എമ്പുരാനു ശേഷവും ഒട്ടേറെ മലയാള സിനിമകളുടെ വ്യാജ പ്രിന്റ് റിലീസിനു തൊട്ടുപിന്നാലെ പുറത്തിറങ്ങിയിരുന്നു. ഇതിനെതിരെ പോലീസ് അന്വേഷണം  നടത്തിയെങ്കിലും വ്യാജ പ്രിന്റുകൾ പുറത്തിറങ്ങുന്നത് തുടരുകയാണ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ മാർച്ച് 27നാണ് പുറത്തിറങ്ങിയത്. 265 കോടി രൂപയോളം നേടിയ ചിത്രം ഏറ്റവും കലക്ഷൻ നേടിയ മലയാള ചിത്രമായി മാറിയിരുന്നു.

SUMMARY: Conspiracy behind the leak of fake print of Empuran film.

WEB DESK

Recent Posts

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

11 minutes ago

അംബാനിയെ വീഴ്ത്തി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…

57 minutes ago

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

2 hours ago

കടുത്ത ചൂട് തുടരുന്നു; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…

2 hours ago

പുസ്തക പ്രകാശനം

ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…

2 hours ago

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…

3 hours ago